Asianet News MalayalamAsianet News Malayalam

ഏത്തപ്പഴം ശരീര ഭാരം കൂട്ടുമോ, കുറയ്​ക്കുമോ? സംശയങ്ങൾ അവസാനിപ്പിക്കാൻ സമയമായി

Are Bananas Good for Gaining Weight or Losing Weight
Author
First Published Sep 18, 2017, 3:49 PM IST

വില കൂടിയാലും കുറഞ്ഞാലും ഏത്തപ്പഴമെന്നും നേന്ത്രപ്പഴമെന്നും തരംപോലെ മലയാളി വിളിക്കുന്ന ഇവൻ ഗുണഗണങ്ങളിൽ മുമ്പില്‍‌ തന്നെയാണ്​. ഫൈബർ, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്​ തുടങ്ങിയ പോഷകമൂല്യങ്ങളാൽ സമ്പന്നമാണ്​ നമ്മുടെ ഏത്തപ്പഴം. മിക്ക വീടുകളിലും ഏത്തപ്പഴം ഇല്ലാതെ പ്രാതൽ ഉണ്ടാകുമോ എന്ന്​ പോലും സംശയമാണ്​.

ശരീരം പുഷ്​ടിപ്പെടാൻ ഏത്തപ്പഴം കഴിക്കാൻ പറയുമ്പോള്‍ തന്നെ വണ്ണം കുറക്കാനും ഇത്​ കഴിക്കാൻ പറയാറു​ണ്ട്​. ആകെ സംശയമായല്ലേ. ഏത്തപ്പഴം കഴിക്കുന്നത്​ ശരീരം പുഷ്​ടിപ്പെടുത്താൻ സഹായിക്കുമോ അതോ ഭാരം കുറക്കാൻ സഹായിക്കുമോ? ശരിയായ ഉത്തരം ഇനി വായിക്കാം.

Are Bananas Good for Gaining Weight or Losing Weight

ഏത്തപ്പഴം കാർബോ ഹൈഡ്രേറ്റിനാൽ സമ്പന്നമാണ്​. അതിനാൽ ഭാരം കുറവ്​ ഒഴിവാക്കാൻ ഇവ കഴിക്കാന്‍​ പലപ്പോഴും പറയാറുണ്ട്​. എന്നാൽ ഏത്തപ്പഴത്തിൽ അടങ്ങിയത്​ അന്നജത്തിന്‍റെ രൂപത്തിലുള്ള നല്ല കാർബോഹൈഡ്രേറ്റ്​ ആണ്​. അത്​ ശരീരം ഭാരം നിയന്ത്രിക്കുന്നതിന്​ സഹായകരമാണ്​. ഫൈബർ സാന്നിധ്യത്താൽ സമ്പന്നവും കുറഞ്ഞ കലോറിയോടെയുള്ളതുമാണ്​. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ്​ ഉള്ളതിനാൽ ഗ്ലൈസ്മിക്​ സൂചിക ഉയർന്നുനിൽക്കാറില്ല. അതിനാൽ കാർബോഹൈഡ്രേറ്റ്​ അടങ്ങിയ മറ്റ്​ ഭക്ഷണങ്ങൾ കഴിക്കുമ്പോള്‍ കാണുന്ന പ്രമേഹത്തിലെ ഉയർച്ചയും ശരീര പോഷണ പ്രശ്​നങ്ങളും ഏത്തപ്പഴം കഴിക്കുമ്പോള്‍ ഉണ്ടാകില്ല.

ആവശ്യമായ പ്രമേഹനിലയും പോഷണനിലയും തുടരുന്നത്​ വഴി ശരീരം കൂടുതൽ കൊഴുപ്പും ഉൗർജവും ഉൽപ്പാദിപ്പിക്കും. ഭക്ഷണ, പോഷകാഹാര വിദഗ്​ദയായ ഡോ. സുനാലി ശർമ പറയുന്നത്​ ​ഇങ്ങനെയാണ്: ഏത്തപ്പഴം പോഷണത്താലും ഊര്‍ജത്താലും സമ്പുഷ്​ടമാണ്​. മനുഷ്യശരീരത്തിന്​ അവശ്യം വേണ്ട ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഉറവിടം കൂടിയാണ്​ ഇവ. ഏത്തപ്പഴം ഒരിക്കലും ഭാരം കുറക്കുകയോ കൂട്ടുകയോ ഇല്ല. ഏത്തപ്പഴം അടങ്ങിയ ഭക്ഷണം, സമയം, രീതി എന്നിവയെ അടിസ്​ഥാനപ്പെടുത്തിയാണ്​ അവ വഴിയുള്ള ഭാര നിയന്ത്രണം സാധ്യമാകുന്നത്​.

ഭാരം കുറക്കാൻ ഏത്തപ്പഴം എങ്ങനെ കഴിക്കാം?

ഇടത്തരം ഏത്തപ്പഴം 105 കലോറിയും 27ഗ്രാം കാർബോ ഹൈഡ്രേറ്റും മൂന്ന്​ ഗ്രാം ഫൈബറും 14 ഗ്രാം വരെ പ്രകൃത്യാലുള്ള പഞ്ചസാരയും അടങ്ങിയതായിരിക്കും. ഇവ ആവശ്യമായ മൈക്രോന്യൂട്രിയൻസ്​ അടങ്ങിയവയുമായിരിക്കും. ഏത്തപ്പഴം നിങ്ങളുടെ പോഷണശേഷിയെ വർധിപ്പിക്കുകയും ഉച്ചഭക്ഷണത്തിന്​ മുമ്പ്​ ലഘുഭക്ഷണം കഴിക്കുന്നതിൽ നിന്ന്​ നിങ്ങളെ തടയുകയും ചെയ്യും. ഏത്തപ്പഴം കഴിക്കുന്നത്​ ഭാരനഷ്​ടത്തിന്​ ഇടയാക്കുമെന്ന ഭീതി ഒഴിവാക്കാൻ ഡോക്​ടർമാർ തന്നെ ചില നിർദേശങ്ങൾ മു​ന്നോട്ടുവെക്കുന്നുണ്ട്​. ഒരു ദിവസം പരമാവധി അഞ്ച്​ കഷ്​ണത്തിൽ അധികം കഴിക്കാതിരിക്കുക. ലഘുഭക്ഷണം ആവശ്യമുള്ളതിന്​ തൊട്ടുമുമ്പ്​ കഴിക്കുക. ഇത്​ നിങ്ങളുടെ ശേഷി വർധിപ്പിക്കും.  

Are Bananas Good for Gaining Weight or Losing Weight

ഏത്തപ്പഴം വഴി ഭാരം വർധിക്കുന്നത്​ എങ്ങനെ?

നിശ്​ചിത രീതിയിൽ ഏത്തപ്പഴം കഴിക്കുന്നത്​ ശരീര ഭാരം വർധിപ്പിക്കുമെന്ന്​ ഡോക്​ടർമാർ പറയുന്നു. മിൽക്​ഷേക്​ രൂപത്തിൽ ഏത്തപ്പഴം കഴിക്കുന്നത്​ ഭാരം വർധിപ്പിക്കും. ഷേക്കിൽ ചേർക്കുന്ന മറ്റ്​ സാധനങ്ങൾ കൂടിയാകു​മ്പോള്‍ അതിനുള്ള സാഹചര്യമൊരുങ്ങുന്നു. തൈരിനൊപ്പം ചേർത്തുകഴിക്കുന്നതും ഭാരം വർധിപ്പിക്കും. ഇതുവഴി ഉയർന്ന അളവിലുള്ള പോഷണമാണ്​ ശരീരത്തിൽ എത്തുന്നത്​. എന്ത്​ ആവശ്യത്തിനായാലും നിങ്ങളുടെ ഭക്ഷണ​ത്തിൽ ഏത്തപ്പഴം ചേർക്കാൻ മറക്കരുത്​. ശരീര ​പോഷണത്തെ എല്ലാവിധത്തിലും ഇത്​ സഹായിക്കുമെന്നതിൽ സംശയം വേണ്ടെന്ന്​ ഡോക്​ടർമാർ പറയുന്നു. 

Are Bananas Good for Gaining Weight or Losing Weight
 

Follow Us:
Download App:
  • android
  • ios