പല കാരണത്താലും ഗര്‍ഭം അലസിപ്പിക്കുന്നവരുണ്ട്.ഇത് ചിലപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും ചെന്നെത്താറുണ്ട്. അത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് നാഗ്പൂരിലും നടന്നത്. 
53 കാരിയായ സ്ത്രീയാണ് ഇത്തരം സംഭവത്തിന് ഇരയായത്. 

 കുടുംബത്തിലുള്ള എതിര്‍പ്പ് കാരണം 15 വര്‍ഷം മുമ്പ് ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നിരുന്നു. അന്നുമുതല്‍ ഇവര്‍ക്ക് കടുത്ത വയറുവേദനയാണ്. എന്നാല്‍ ഈയിടെ സഹിക്കാനാവാത്ത വയറുവേദന മൂലം ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാത്രമല്ല കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായി ഛര്‍ദ്ദിക്കുന്നതുമൂലമാണ് ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍ 15 വര്‍ഷം മുന്‍പ് അലസിപ്പിച്ച കുഞ്ഞിനെ ഉദരത്തില്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. 

 15 വര്‍ഷം മുന്‍പ് ഗര്‍ഭം അലസിപ്പിക്കലിന് വിധേയമായതായി സ്ത്രീരോഗ വിദ്ഗ്ധരുടെ പരിശോധനയില്‍ വ്യക്തമായി. അന്നനാളത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ കുടലിന് തടസ്സമുള്ളതായി പരിശോധനയില്‍ തെളിഞ്ഞു. മാത്രമല്ല കല്ലുപോലുള്ള ഒരു വസ്തു വയറ്റിലുള്ളതായി സ്‌കാനിങ്ങില്‍ തെളിഞ്ഞിരുന്നു.

പിന്നീട് താക്കോല്‍ ദ്വാര പരിശോധനയിലൂടെ നാലുമാസം പ്രായമുള്ള ശിശു ഉദരത്തില്‍ ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പൂര്‍ണമായും വളര്‍ന്ന കല്ലുപോലുള്ള ശിശുവിനെ രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് പുറത്തെടുത്തത്. 

 കഴിഞ്ഞ നാല് നൂറ്റാണിനിടയില്‍ 300 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വളരെ അപൂര്‍വമായാണ് ഇത്തരം ഈ സ്‌റ്റോണ്‍ ബേബിയുടെ കേസുകളെ ന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭമലസല്‍ സമയത്ത് സോണോഗ്രാഫി നടത്താത്തതിനാല്‍ കുഞ്ഞ് ഉദരത്തില്‍ തന്നെ ഉണ്ട് എന്ന കാര്യം അറിഞ്ഞിരുന്നില്ല.