ആരോഗ്യകാര്യത്തില്‍ എന്നും ഈന്തപ്പഴം മുന്നില്‍ തന്നെയാണ്. ഈന്തപ്പഴം കഴിക്കുന്ന രീതിയാണു പ്രധാനം. കഴിക്കുന്ന രീതിയിലെ വ്യത്യാസം ഗുണത്തിലും പ്രകടമാകും. 

ഈന്തപ്പഴം ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ടുവച്ച ശേഷം ആ വെള്ളത്തോടൊപ്പം കഴിക്കുന്നതു ഹൃദയാരോഗ്യം വര്‍ധിപ്പിക്കും. 

ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിക്കുന്നതു മാനസീകസമ്മര്‍ദ്ദം കുറയ്ക്കും. 

ഈന്തപ്പഴം 12 മണിക്കൂര്‍ തേനില്‍ ഇട്ടുവച്ച ശേഷം കഴിക്കുന്നതു തടി കുറയ്ക്കാന്‍ സഹായിക്കും എന്നും പറയുന്നു. 

ഉണക്ക ഈന്തപ്പഴം കഴിക്കുന്നതു കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും. 

പുരുഷന്മാര്‍ ഈന്തപ്പഴവും ബദാമും പാലില്‍ കുതിര്‍ത്ത ശേഷം രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുന്നതു ലൈഗീകശേഷി വര്‍ധിപ്പിക്കും. 

ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു വണ്ണം കൂടാതെ തൂക്കം വര്‍ധിക്കാന്‍ നല്ലതാണ്.