ബേക്കിങ് സോഡ ഉപയോഗിച്ചാൽ അടുക്കള വെട്ടിതിളങ്ങും.
അടുക്കള വൃത്തിയായി കിടന്നാൽ ഏതൊരു വീട്ടമ്മയ്ക്കും മനസിൽ എന്തെന്നില്ലാത്ത സന്തോഷമാണ്. ഒരു വീട്ടില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലം ആ വീട്ടിലെ അടുക്കളയാണ്. വീട്ടിലെ എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം എന്നതിനാല്‍ ഏറ്റവും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും അടുക്കള തന്നെയാണ്. അടുക്കള വൃത്തിയായി സൂക്ഷിക്കാൻ 8 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
1. ഓരോ തവണയും പാചകത്തിനുശേഷം അടുക്കള ഉപകരണങ്ങള്‍ കഴുകി വൃത്തിയാക്കണം.
2. കിച്ചൻ ടെെലുകൾ ബേക്കിങ് സോഡ ചേർത്ത വെള്ളത്തിൽ ഉരച്ചു കഴുകിയാൽ വെള്ളം വീണ കറകൾ മാറിക്കിട്ടും.
3. സിങ്കിൾ ബേക്കിങ് സോഡ വിതറിയ ശേഷം ഹെെഡ്രജൻ പെറോക്സെെഡിൽ മുക്കിയ സ്പോഞ്ചു കൊണ്ടു തുടച്ചാൽ പാടുകളും കറകളും മാറി വെട്ടിത്തിളങ്ങും.
4. ബർണറിലെ തുരുമ്പകറ്റാൻ അരക്കപ്പ് ബേക്കിങ് സോഡയിൽ ഒരു വലിയ സ്പൂൺ ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് പേസ്റ്റാക്കി പുരട്ടിയ 15 മിനിറ്റിന് ശേഷം ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കുക.
5. സ്റ്റെയിൻലെസ് സ്റ്റീൽ കുക്ക് വെയർ തിളങ്ങാൻ ബേക്കിങ് സോഡയും ഹെെഡ്രജൻ പെറോക്സെെഡും വെള്ളം ചേർത്ത് 10 മിനിറ്റ് പുരട്ടിവച്ച ശേഷം ഉണങ്ങിയ തുണികൊണ്ട് തുടയ്ക്കുക.
6.അടുക്കളയിലെ ദുർഗന്ധം അകറ്റാൻ വെള്ളത്തിൽ നാരങ്ങ അല്ലെങ്കിൽ ഒാറഞ്ചിന്റെ തൊലി, വിനാഗിരി, കറുവപ്പട്ട/ഗ്രാമ്പ് എന്നിവ ചേർത്ത് അരമണിക്കൂർ ചെറുതീയിൽ തിളപ്പിക്കുക.ഇത് ഉപയോഗിച്ചാൽ അടുക്കളയിൽ സുഗന്ധം നിറയും.
7. കിച്ചന്‍ ക്യാബിനറ്റുകള്‍ വൃത്തിയാക്കാന്‍ നാച്ചുറല്‍ ക്ലീനര്‍ ഉപയോഗിക്കാം. കൂടാതെ അലമാരകളും ഷെല്‍ഫുകളും നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം. മാസത്തിലൊരിക്കലെങ്കിലും ഷെല്‍ഫുകളില്‍ നിന്നും അലമാരകളില്‍ നിന്നും സാധനങ്ങളെല്ലാം മാറ്റിയശേഷം തുടച്ചു വൃത്തിയാക്കണം.
8. എല്ലാ ദിവസത്തേയും വേസ്റ്റുകള്‍ അന്നന്ന് തന്നെ നീക്കം ചെയ്യണം.
9. അടുക്കളയിൽ ഉപയോഗിക്കുന്ന മിക്കപാത്രങ്ങളിലും കറപറ്റിപിടിക്കാറുണ്ട്. ബേക്കിങ് സോഡ ഉപയോഗിച്ച് പാത്രം കഴുകുന്നത് പാത്രം വെട്ടിതിളങ്ങാൻ സഹായിക്കും.
10. വാഷ് ബേസ് കഴുകുന്നതിന് അരമണിക്കൂർ മുമ്പേ വാഷ് ബേസിൽ ബേക്കിങ് സോഡ തേച്ചുപിടിപ്പിച്ചിടുക. വാഷ് ബേസിലെ കറമാറാനും വൃത്തിയാകാനും ഏറെ നല്ലതാണ്.
