നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശാരീരികാവസ്ഥയെ മാത്രമല്ല മാനസികാവസ്ഥയേയും എളുപ്പത്തില്‍ ബാധിക്കുമത്രേ. അങ്ങനെ 'ഡിപ്രഷനെ' തോല്‍പിക്കാനാവുന്ന ഭക്ഷണമുണ്ടെങ്കില്‍ അത് എത്രപേര്‍ക്ക് ഉപകാരപ്പെടും അല്ലേ? അത്തരത്തില്‍ ഉപകാരപ്പെടുന്ന ഒരു ഭക്ഷണത്തെക്കുറിച്ച് ഇതാ അറിഞ്ഞോളൂ

'ഡിപ്രഷനും' ഭക്ഷണവും തമ്മില്‍ അങ്ങനെ കാര്യമായ ബന്ധങ്ങളെന്തെങ്കിലും ഉണ്ടോയെന്നാണോ ആലോചിക്കുന്നത്? എന്നാല്‍ ഉണ്ട് എന്ന് തന്നെയാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശാരീരികാവസ്ഥയെ മാത്രമല്ല മാനസികാവസ്ഥയേയും എളുപ്പത്തില്‍ ബാധിക്കുമത്രേ. 

അങ്ങനെ 'ഡിപ്രഷനെ' തോല്‍പിക്കാനാവുന്ന ഭക്ഷണമുണ്ടെങ്കില്‍ അത് എത്രപേര്‍ക്ക് ഉപകാരപ്പെടും അല്ലേ? അത്തരത്തില്‍ ഉപകാരപ്പെടുന്ന ഒരു ഭക്ഷണത്തെക്കുറിച്ച് ഇതാ അറിഞ്ഞോളൂ, നേന്ത്രപ്പഴമാണ് ഈ മാന്ത്രികത കൈവശമുള്ള ഒരു ഭക്ഷണം. വെറുതെയല്ല, ശാസ്ത്രീയമായിത്തന്നെയാണ് ഇത് തെളിയിക്കപ്പെട്ടിരിക്കുന്നത്. 

എന്താണ് ഈ മാന്ത്രികതയ്ക്ക് പിന്നില്‍?

നമ്മുടെ മാനസികാവസ്ഥയെ വളരെയധികം സ്വാധിനിക്കുന്ന ഒരു പദാര്‍ത്ഥമാണ് 'സെറട്ടോണിന്‍'. തലച്ചോറിനകത്ത് സാധാരണഗതിയില്‍ 'സെറട്ടോണിന്‍' ഉണ്ടായിരിക്കും. എന്നാല്‍ ഇതില്‍ കുറവ് സംഭവിക്കുന്ന സാഹചര്യങ്ങളുണ്ടാകുന്നു. അത്തരം സാഹചര്യങ്ങളിലാണ് 'മൂഡ്' വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത്. 

നേന്ത്രപ്പഴത്തിലാണെങ്കില്‍ പ്രകൃത്യാ 'സെറട്ടോണിന്‍' അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് കഴിക്കുന്നത് പെടുന്നനെ തന്നെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ സഹായിക്കുന്നു. സന്തോഷവും ആശ്വാസവും അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. 

ഇതിന് പുറമെ ശരീരത്തെ സ്വന്തമായി 'സെറട്ടോണിന്‍' ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- ബി6 കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. അങ്ങനെയും നേന്ത്രപ്പഴം കഴിക്കുന്നത് മൂഡ് വ്യതിയാനങ്ങളെ ചെറുക്കാന്‍ സഹായകമാകുന്നു.