മുഖ ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ എല്ല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരാണു നമ്മില്‍ പലരും. എന്നാല്‍ ചില പരീക്ഷണങ്ങള്‍ ദോഷം ചെയ്യാറുമുണ്ട്. പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ മുഖ ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതാണ് ഏറെ നല്ലത്. എന്നാല്‍ തൈര് ഉപയോഗിച്ചുള്ള ഈ മാര്‍ഗം നിങ്ങളുടെ മുഖ ചര്‍മ്മത്തിന്റെ നിറം പെട്ടന്നു കൂട്ടുകയും മുഖത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നതു നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

തൈരിനൊപ്പം ഉരുളക്കിഴങ്ങു നീരും ചേര്‍ത്തു മുഖത്തു പുരട്ടുന്നതു മുഖത്തെ പാടുകളും കലകളും ഇല്ലാതാക്കാന്‍ സഹായിക്കും. 

തൈരും തക്കാളി നീരും തേനും തുല്യ അളവില്‍ മുഖത്തു പുരട്ടുന്നതും നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

തൈരും കറ്റാര്‍വാഴ നീരും ഒലീവ് ഓയിലും ചേര്‍ത്തു മുഖത്തു പുരട്ടുന്നതു വരണ്ട് ചര്‍മ്മക്കാര്‍ക്ക് ഏറെ ഉത്തമമാണ്. തൈരും കുക്കുംമ്പറും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.