ജീവിതശൈലി രോഗങ്ങള്‍ ഒഴിവാക്കാന്‍ വ്യായാമം വേണമെന്ന് എല്ലാവര്‍ക്കുമറിയാം. ജീവിത സാഹചര്യങ്ങളില്‍ നമുക്ക് ലഭിക്കാതെ പോകുന്ന വ്യായാമത്തിന്റെ കുറവ് പരിഹരിക്കാന്‍ ആര്‍ക്കും ചെയ്യാനാവുന്നതാണ് ജോഗിങ്.
ശ്വസന സഹായ വ്യായാമത്തില്‍ പെട്ടതാണ് നടത്തം. വേഗം കുറച്ച് പതുക്കെ ഓടുന്നതാവും നല്ലത്.
ആദ്യ ദിവസങ്ങളില്‍ അരമണിക്കൂറോളം നടക്കുക. ഒരാഴ്ചയോളം ഇതുപിന്തുടരുക.
പിന്നീട് വേഗം കൂട്ടി ജോഗിങ്ങ് എന്ന പതിയെ ഓട്ടമാവാം. കുഷ്യനും സപ്പോര്‍ട്ടും കാലിന് നല്‍കുന്ന ഷൂ ധരിക്കുന്നത് നല്ലതാണ്.
മെയിന്‍റോഡുകള്‍ ഒഴിവാക്കി ശുദ്ധവായു ലഭിക്കുന്ന ഇടങ്ങള്‍ തിരഞ്ഞെടുക്കുക. പുകയും പൊടിയുമൊക്കെ ചിലപ്പോള്‍ വിപരീതഫലമാകും ഉണ്ടാക്കുക.
ഓടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ശ്വസനവ്യായാമങ്ങളും സ്ട്രെച്ചിങ്ങ് എക്സര്‍സൈസുകളും നടത്തുക. കൃത്യസമയത്ത് വ്യായാമം നടത്തുക.
ഫിറ്റ്നസ് ആപ്പുകളും മറ്റും ലഭ്യമാണ്. നമ്മുടെ ജോഗിംഗ് സമയവും ശരീരഭാരവും രക്തസമ്മര്‍ദ്ദവുമെല്ലാം രേഖപ്പെടുത്തി വയ്ക്കാന്‍ ഇത്തരം ആപ്ളിക്കേഷനുകള്‍ സഹായിക്കും.
ജോഗിങിന് പോകാന്‍ ഒരു സുഹൃത്തിനെ കണ്ടെത്തിയാല്‍ ഇടയ്ക്ക് നമ്മെ പിടികൂടുന്ന മടി ഒഴിവാക്കാനാകും. ആരെങ്കിലും ഒരാള്‍ ജോഗിങിന് പോകുമെന്നുറപ്പിച്ച് ഇറങ്ങണമെന്ന് മാത്രം.
ശരീരത്തിലെ ജലാംശം കുറയരുത്. എന്നാല്‍ ഓടി അണച്ചെത്തിയ ഉടനെയോ ഓടുന്നതിനു തൊട്ടുമുമ്പോ വെള്ളം കുടിക്കരുത്.
വെളിച്ചംവീഴുന്നതിനുമുമ്പ് ഓടാന്‍ പോകുമ്പോള്‍ സുരക്ഷ ഉറപ്പാക്കുക. തെളിച്ചമുള്ള നിറമുള്ള വസ്ത്രം ഇടുക. ടോര്‍ച്ച് കരുതുക. വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിക്കുക.
