കൃത്യമായ ഡയറ്റും, വ്യായാമവുമുണ്ടെങ്കില്‍ പത്തു ദിവസം കൊണ്ട് അഞ്ചു കിലോ വരെ ഈസിയായി കുറയ്ക്കാം. ചില ടിപ്‌സുകളിലൂടെ ശരീരപ്രകൃതി പൂര്‍ണ്ണമായും മാറ്റിയെടുക്കാം.

ദിവസം തുടങ്ങുന്നത് സോഡ ഒഴിവാക്കിയ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെയാകണം. ശരീരത്തിന്റെ ചയാപചയ പ്രക്രിയകള്‍ സുഗമമാക്കാന്‍ ഇതു സഹായിക്കും.

പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്.

വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ പ്രഭാത ഭക്ഷണം രാവിലെ ഏഴ് മണിയ്ക്ക് തന്നെ കഴിക്കണം. തണുത്ത ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം ആദ്യം കുടിയ്ക്കാം. അതിനു ശേഷം ഒരു ഗ്ലാസ്സ് പാലും രണ്ട് ബിസ്‌ക്കറ്റും കഴിയ്ക്കാം.

നോണ്‍വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ എന്നും പ്രഭാത ഭക്ഷണത്തിനു മുന്‍പ് സോഡ ഒഴിവാക്കിയ നാരങ്ങാ വെള്ളം കുടിക്കുക.

വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ പ്രഭാതഭക്ഷണത്തില്‍ ഗോതമ്പ് ചപ്പാത്തിയും അരക്കപ്പ് പനീര്‍ കറിയും കഴിക്കുക. അല്ലെങ്കില്‍ ഒരു പ്ലേറ്റ് ബ്രൗണ്‍ ബ്രഡും ഉപ്പുമാവും ഒരു ഗ്ലാസ്സ് പാലും കഴിക്കുക.

നോണ്‍വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ക്ക് രണ്ട് കഷണം ബ്രൗണ്‍ ബ്രെഡും, രണ്ട് പുഴുങ്ങിയ മുട്ടയും പ്രഭാത ഭക്ഷണമായി കഴിയ്ക്കാവുന്നതാണ്.

വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ ഉച്ചഭക്ഷണത്തിനു മുന്‍പായി 11 മണിയാവുമ്പോള്‍ അരക്കപ്പ് തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുക. അല്ലെങ്കില്‍ ഒരു പിടി മുന്തിരി കഴിക്കാം.

നോണ്‍വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ ഉച്ചഭക്ഷണത്തിനു മുന്‍പായി 20 മുന്തിരിയോ അല്ലെങ്കില്‍ തണ്ണിമത്തന്‍ ജ്യൂസോ കഴിക്കുക.

വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ ഉച്ചഭക്ഷണത്തില്‍ ഒരു കപ്പ് ബ്രൗണ്‍റൈസ് കൊണ്ടുള്ള ചോറ്, അരക്കപ്പ് വേവിച്ച പച്ചക്കറികള്‍, ഒരു ചെറിയ പാത്രത്തില്‍ സാലഡ് എന്നിവ കഴിക്കുക.

നോണ്‍വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ ഉച്ചഭക്ഷണത്തില്‍ ഒരു കപ്പ് ബ്രൗണ്‍ റൈസ് കൊണ്ടുണ്ടാക്കിയ ചോറും അരക്കപ്പ് വേവിച്ച മിക്‌സഡ് വെജിറ്റബിള്‍സും 100 ഗ്രാം ചിക്കനും ഒരു ബൗള്‍ വെജിറ്റബിള്‍ സാലഡും ശീലമാക്കുക.