ബ്ലൂ ടീ അല്ലെങ്കില്‍ നീല ചായെ കുറിച്ച് പലര്‍ക്കും വലിയ അറിവൊന്നുമില്ല.

ചായ നമ്മള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതില്‍ കട്ടന്‍ ചായയും ട്രീന്‍ ടീയുമൊക്കെയാണ് എല്ലാര്‍ക്കും ഏറ്റവും ഇഷ്ടം. എന്നാല്‍ ബ്ലൂ ടീ അല്ലെങ്കില്‍ നീല ചായെ കുറിച്ച് പലര്‍ക്കും വലിയ അറിവൊന്നുമില്ല. ശങ്കുപുഷ്പം കൊണ്ടാണ് നീല ചായ ഉണ്ടാക്കുന്നത്. രാജകീയ നീല നിറം പോലെ തന്നെയാണ് അവയുടെ ഗുണങ്ങളും. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ധാരാളം ഗുണങ്ങളും ഈ നീലച്ചായക്കുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ദിവസവും നീലച്ചായ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മുതല്‍ പല ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. കൂടാതെ തലമുടിക്കും ചര്‍മ്മസൗന്ദര്യത്തിനും നീലച്ചായ നല്ലതാണ്. നീലച്ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാധുക്കളുമാണ് ഇതിന് സഹായിക്കും.