പ്രമേഹരോ​ഗികൾ നിർബന്ധമായും ​ഗ്രാമ്പ് കഴിച്ചിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗ്രാമ്പ് കഴിക്കുന്നത് നല്ലതാണ്.

​​ഗ്രാമ്പിനെ നിസാരക്കാരനായി ആരും കാണേണ്ട. കാരണം എല്ലാ ആ​രോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ​ഗ്രാമ്പ്.​ ദിവസവും ഒരു കഷ്ണം ​ഗ്രാമ്പ് കഴിച്ചാലുള്ള ​ഗുണം ചെറുതല്ല. ​ഗ്രാമ്പിന്റെ ​ഗുണങ്ങളെ കുറിച്ച് ഉറപ്പായും അറിഞ്ഞിരിക്കണം. ക്യാൻസർ തടയാനും കരളിനെ സംരക്ഷിക്കുന്നതിനും ​ഗ്രാമ്പ് ഏറെ നല്ലതാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന്റെ കാര്യത്തിൽ ​ഗ്രാമ്പ് ഏറെ മുന്നിലാണ്. കാൾഷ്യം, പൊട്ടാഷ്യം, സോഡിയം എന്നിവ അടങ്ങിയ ഒന്നാണ് ​ഗ്രാമ്പ്. 

ദിവസവും ​ഗ്രാമ്പ് പൊടിച്ച് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കും. ആർത്തവസമയങ്ങളിലെ വയറ് വേദന മാറാൻ ​ഗ്രാമ്പ് കഴിക്കുന്നത് ​ഗുണം ചെയ്യും. കരൾ സംബന്ധമായ അസുഖങ്ങൾ നിയന്ത്രിക്കാൻ ദിവസവും ​ഗ്രാമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രമേഹരോ​ഗികൾ നിർബന്ധമായും ​ഗ്രാമ്പ് കഴിച്ചിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗ്രാമ്പ് കഴിക്കുന്നത് നല്ലതാണ്. എല്ലിന് കൂടുതൽ ബലം കിട്ടാൻ ദിവസവും ​ഗ്രാമ്പ് വെള്ളമായിട്ടോ അല്ലാതെയോ കഴിക്കുന്നത് നല്ലതാണ്. 

പ്രതിരോധശക്തിവർദ്ധിപ്പിക്കാൻ ​​ഗ്രാമ്പ് എല്ലാദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കാം. മലബന്ധം മാറ്റാനും ​ഗ്രാമ്പ് ഏറെ മുന്നിലാണ്. മോണരോ​ഗത്തിന് ദിവസവും ​ഗ്രാമ്പ് കഴിക്കുന്നത് ഏറെ നല്ലതാണ്. പല്ല് വേദന ഉണ്ടായാൽ ഒരു കഷ്ണം ​ഗ്രാമ്പ് പല്ലിന് അടിയിൽ വയ്ക്കുക. അരമണിക്കൂറെങ്കിലും വേദനയുള്ള പല്ലിന് താഴെ വയ്ക്കാൻ ശ്രമിക്കുക.​ പല്ല് വേദന പെട്ടെന്ന് മാറികിട്ടും. പെട്ടെന്നുള്ള തലവേദന അകറ്റാനും ​ഗ്രാമ്പ് ഏറെ നല്ലതാണ്.