വെള്ളം കുടിക്കാതിരുന്നാല്‍(നിര്‍ജ്ജലീകരണം)

1, മുഖക്കുരു- ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍, വിഷാംശവും കൊഴുപ്പുമൊക്കെ അടിഞ്ഞ് മുഖക്കുരു ഉണ്ടാകാം.

2, സൂര്യാഘാതം- ഈ കൊടുംവേനലില്‍ പുറത്തിറങ്ങുന്ന ഒരാളുടെ ശരീരത്തില്‍ ജലാംശം കൂടി കുറവാണെങ്കില്‍ സൂര്യാഘാതം മൂലമുള്ള പൊള്ളലിന്റെ കാഠിന്യമേറും.

3, മൂക്ക് വരളും, ചുവക്കും- ശരീരത്തിലെ ജലാംശം കുറഞ്ഞാല്‍, മൂക്കിലെ ചര്‍മ്മങ്ങള്‍ വരണ്ടിരിക്കും. സൈനസ് പ്രശ്‌നമുള്ളവരുടെ മൂക്ക് തുമ്മല്‍ കാരണം ചുവന്നിരിക്കും.

4, ഹാങോവര്‍ നീളും- തലേദിവസം മദ്യപിച്ചവരില്‍ ശരീരത്ത് ജലാംശം കുറവാണെങ്കില്‍ പിറ്റേദിവസം രാവിലെയുണ്ടാകുന്ന ഹാങോവര്‍ ഉച്ചവരെ നീളും.

5, കണ്ണിന് ചുറ്റുമുള്ള ചര്‍മ്മ വരളും- ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ കണ്ണിന് ചുറ്റുമുള്ള ചര്‍മ്മ വരളുകയും, കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുകയും ചെയ്യും.

വെള്ളം കുടിച്ചാല്‍

1, തലയോട്ടി- തലയോട്ടിയ്‌ക്ക് ഉറപ്പ് കൂടും. മുടിവേരുകള്‍ക്ക് ശക്തിയേറും. ഇത് മുടികൊഴിച്ചില്‍ ഇല്ലാതാകും. മുടികള്‍ക്ക് കൂടുതല്‍ ഉറപ്പേകാനും വെള്ളംകുടി സഹായിക്കുമെന്ന് സാരം.

2, കണ്ണുകള്‍ക്ക് മിഴിവേറും- കൂടുതല്‍ വെള്ളം കുടിക്കുകയും, അതുവഴി ശരീരത്തിന് ആവശ്യത്തിന് ജലാംശം ഉണ്ടാകുകയും ചെയ്‌താല്‍ കാഴ്‌ചയ്‌ക്ക് കൂടുതല്‍ തിളക്കം ലഭിക്കും. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതുകൊണ്ടാണ് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുന്നത്.

3, ചര്‍മ്മം കൂടുതല്‍ മൃദുലമാകും- ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെങ്കില്‍ അത് ചര്‍മ്മത്തിന് കൂടുതല്‍ മൃദുലതയും തിളക്കുവുമേകും. കൂടുതല്‍ വെള്ളം കുടിക്കുമ്പോള്‍ ചര്‍മ്മത്തിന്റെ ഇലാസ്‌തികത കൂടുകയും ചുളിവുണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യും.

4, ശക്തിയേറിയ മുടിയും നഖവും- കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുള്ളവരുടെ മുടിക്കും നഖത്തിന് നല്ല ഉറപ്പും ശക്തിയുമായിരിക്കും. ഇത് മുടികൊഴിച്ചല്‍ തടയാനും സഹായിക്കും.