മുഖത്തെ ഇരുണ്ട നിറം മാറാൻ ഐസ് പാക്ക് മുഖത്ത് പതിവായി ഉപയോ​ഗിക്കുക.

ഐസ് ക്യൂബ് സാധാരണയായി ഉപയോ​ഗിക്കാറുള്ളത് പാനീയങ്ങൾക്ക് തണുപ്പ് പകരാനാണല്ലോ. എന്നാൽ പാനീയങ്ങൾക്ക് തണുപ്പ് നൽകുക എന്നതിനെക്കാൾ മറ്റ് ആരോ​ഗ്യപരമായ നിരവധി ​ഗുണങ്ങൾ കൂടിയുണ്ട്. മുഖം കൂടുതൽ തിളങ്ങാൻ ഇനി മുതൽ വലിച്ച് വാരി ക്രീമുകൾ പുരട്ടേണ്ട. 

ചര്‍മ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താൽ മാത്രം മതി. ഐസ് ക്യൂബ് മസാജിങ് സ്ഥിരമാക്കാൻ ശ്രമിക്കണം. മുഖത്തെ ഇരുണ്ട നിറം മാറാൻ ഐസ് പാക്ക് മുഖത്ത് പതിവായി ഉപയോ​ഗിക്കുക. എല്ലാവരുടെയും വീട്ടിൽ റോസ് വാട്ടർ ഉണ്ടാകുമല്ലോ. 

ഒരു കപ്പ് റോസ് വാട്ടറിലേക്ക് കുക്കുമ്പര്‍ ജ്യൂസ് കലർത്തുക. അൽപം നേരം തണുക്കാൻ വയ്ക്കുക.ശേഷം ഐസ് ക്യൂബ് പരുവത്തിലാകുമ്പോള്‍ കണ്ണിന് മുകളിൽ വയ്ക്കുക. കണ്ണിന് നല്ല തണുപ്പ് കിട്ടാൻ ഇത് നല്ലതാണ്. മുഖക്കുരു മാറാൻ ഐസ്ക്യൂബ് കൊണ്ട് ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടിൽ ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് ചുണ്ടുകൾക്ക് കൂടുതൽ നിറം കിട്ടാനും ചുണ്ടുകൾ കൂടുതൽ മൃദുലമാകാനും സഹായിക്കും.