ഉപ്പൂറ്റിയിലെ വിള്ളല്‍ മാറികിട്ടാൻ നാരങ്ങ നീര് ഉപയോഗിക്കുന്നത് നല്ലതാണ്.
എല്ലാം ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് നാരങ്ങയിലുള്ളത്. നാരങ്ങ ആരോഗ്യത്തിനു മാത്രമല്ല, ചര്മം, മുടി സംരക്ഷണത്തിനും ഏറെ നല്ലതാണ്. മുഖക്കുരു മാറാൻ ദിവസവും നാരങ്ങ മുഖത്ത് പുരട്ടുന്നത് ഗുണം ചെയ്യും. ശരീരത്തില് നിന്നും ടോക്സിനുകള് ഒഴിവാക്കാനും കൊഴുപ്പു കുറയ്ക്കാനും നാരങ്ങ സഹായിക്കുന്നു. നാരങ്ങ മുറിച്ച് പാദത്തിനടിയിൽ എപ്പോഴെങ്കിലും വച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇനി ഇതൊന്ന് പരീക്ഷിക്കാം.
നാരങ്ങ പകുതിയായി മുറിക്കുക.ശേഷം നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുക. നാരങ്ങ പാദത്തിനടിയിലായി ഉപ്പുറ്റി വരത്തക്കവിധം വയ്ക്കുക. ഉപ്പൂരി പൂർണമായി കവർ ചെയ്തിരിക്കാൻ ശ്രദ്ധിക്കണം. അത് കൊണ്ട് തന്നെ വലിയ നാരങ്ങ ഉപയോഗിക്കുന്നതാണ് നല്ലത്. ഉപ്പൂറ്റി കൂടുതല് വിണ്ടു കീറിയ ഭാഗത്തു വേണം വയ്ക്കേണ്ടത്. ശേഷം നാരങ്ങയുടെ മുകളിലൂടെ സോക്സിടുക. നീങ്ങി പോകാതിരിക്കാനാണ് നാരങ്ങയുടെ പുറത്ത് സോക്സിടുന്നത്.

ഇരു പാദങ്ങളിലും വേണമെങ്കില് ചെറുനാരങ്ങാത്തോടു വയ്ക്കാം.അല്ലെങ്കില് തുണി വച്ചു കെട്ടുകയും ചെയ്യാം. പക്ഷേ ഇങ്ങനെ ചെയ്താല് നാരങ്ങ നീങ്ങിപ്പോകാന് സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ സോക്സിടുകയാണ് നല്ല വഴി. രാത്രി കിടന്നുറങ്ങുന്നതിന് മുമ്പ് ഇത് ചെയ്യുന്നതാണ് നല്ലത്.
രാവിലെ എണിറ്റ് നോക്കുമ്പോൾ കാൽ പാദത്തിൽ നല്ല പോലെ വ്യത്യാസം അറിയാൻ സാധിക്കും. ഉപ്പൂറ്റിയിലെ വിള്ളല് മാറികിട്ടാൻ നാരങ്ങ നീര് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ആഴ്ച്ചകൾ കൊണ്ട് തന്നെ മാറ്റം അറിയാൻ സാധിക്കും. പാദം കൂടുതൽ മൃദുവാകാനും ഉപ്പുറ്റി വീണ്ടു കീറാതിരിക്കാനും നാരങ്ങ നീര് ദിവസവും കാലിൽ പുരട്ടുന്നത് ഏറെ നല്ലതാണ്.
