തണ്ണിമത്തൻ കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ.
തണ്ണിമത്തൻ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. തണ്ണിമത്തൻ കൂടുതലും ചെലവാകുന്നത് വേനൽകാലത്താണ്. കനത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ തണ്ണിമത്തൻ നല്ലതാണ്. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തൻ ജ്യൂസായി കുടിക്കുന്നതാണ് കൂടുതൽ നല്ലത്.
ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാമടങ്ങിയ ഇത് ബിപിയുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നുമാണ്. തണ്ണിമത്തൻ കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. ക്യാൻസർ തടയാൻ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ തണ്ണിമത്തൻ ഗുണം ചെയ്യും.
കൊള്സട്രോൾ കുറയ്ക്കാൻ തണ്ണിമത്തൻ ദിവസവും കുടിക്കുന്നത് ഏറെ നല്ലതാണ്. വിറ്റാമിനുകളും മിനറൽസും ധാരാളം അടങ്ങിയതാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ നല്ലതാണ്. മുടി തഴച്ച് വളരാൻ ദിവസവും ഒരു കപ്പ് തണ്ണിമത്തൻ കുടിക്കുന്നത് ഗുണം ചെയ്യും. ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ തണ്ണിമത്തൻ മുന്നിലാണ്.
