ഏതാണ് ലോകത്തെ ഏറ്റവും മികച്ച രാജ്യം? മികച്ച രാജ്യമെന്ന് പറഞ്ഞാല്‍, ജീവിക്കാന്‍ ഏറ്റവും മികച്ച രാജ്യം. പ്രമുഖ മീഡിയാ ഗ്രൂപ്പായ യുഎസ് ന്യൂസ് പുറത്തിറക്കിയ പട്ടികയിലാണ് ലോകത്തിലെ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ മികച്ച രാജ്യങ്ങളുള്ളത്. ഈ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കാനഡയാണ് ഈ പട്ടികയില്‍ രണ്ടാമതുള്ളത്. ബ്രിട്ടന്‍ മൂന്നാമതും ജര്‍മ്മനി നാലാമതും ജപ്പാന്‍ അഞ്ചാം സ്ഥാനത്തുമാണ്. സ്വീഡനാണ് ആറാം സ്ഥാനത്ത്. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക ഏഴാമതാണ്. ഓസ്ട്രേലിയ, ഫ്രാന്‍സ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഇടംപിടിച്ചവ. പതിനഞ്ചാമതുള്ള സിംഗപ്പുരും ഇരുപതാമതുള്ള ചൈനയുമാണ് ജപ്പാനെ കൂടാതെ ആദ്യ ഇരുപതിലെത്തിയ ഏഷ്യന്‍ രാജ്യങ്ങള്‍. ഇന്ത്യയുടെ സ്ഥാനം 25 ആണ്. 9 വസ്‌തുതകളെ അടിസ്ഥാനമാക്കിയാണ് ലോകത്തെ മികച്ച രാജ്യങ്ങളെ തെരഞ്ഞെടുത്തത്. സാഹസികത, പൗരത്വം, സാംസ്‌ക്കാരിക സ്വാധീനം, സംരഭകത്വം, പാരമ്പര്യം, ജീവിതനിലവാരവും അധികാരവും, ലിംഗസമത്വം, വികസനം, മതസ്വാതന്ത്ര്യം എന്നിവയാണ് പഠനവിധേയമായ കാര്യങ്ങള്‍. 

സ്വിറ്റ്സര്‍ലന്‍ഡ്
കാനഡ
യുകെ
ജര്‍മ്മനി
ജപ്പാന്‍
സ്വീഡന്‍
അമേരിക്ക
ഓസ്ട്രേലിയ
ഫ്രാന്‍സ്
നോര്‍വേ
ഹോളണ്ട്
ഡെന്‍മാര്‍ക്ക്
ഫിന്‍ലാന്‍ഡ്
ന്യൂസിലാന്‍ഡ്
സിംഗപ്പുര്‍
ഇറ്റലി
ലക്സംബര്‍ഗ്
ഓസ്ട്രിയ
സ്പെയിന്‍
ചൈന
അയര്‍ലന്‍ഡ്
യുഎഇ
ദക്ഷിണകൊറിയ
പോര്‍ച്ചുഗല്‍
ഇന്ത്യ
തായ്‌ലന്‍ഡ്
റഷ്യ
ബ്രസീല്‍
ഗ്രീസ്
ഇസ്രായേല്‍
പോളണ്ട്
സൗദി അറേബ്യ
മെക്സിക്കോ
ഖത്തര്‍
മലേഷ്യ
തുര്‍ക്കി
ചെക്ക് റിപ്പബ്ലിക്
ദക്ഷിണാഫ്രിക്ക
ഇന്തോനേഷ്യ
വിയറ്റ്‌നാം
പനാമ
അര്‍ജന്റീന
ഫിലിപ്പീന്‍സ്
പെറു
ഈജിപ്‌ത്
ഹങ്കറി
കോസ്റ്റാറിക്ക
മൊറോക്ക
ക്രോയേഷ്യ
ശ്രീലങ്ക