അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. സ്ലിം ബ്യൂട്ടിയാകാൻ ഡയറ്റ് എന്ന പേരിൽ പട്ടിണി പോലും കിടക്കുന്നവരുണ്ട്. കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിനിടയാക്കും. പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ച് തന്നെ അമിതവണ്ണം കുറയ്ക്കാനാകും. എങ്ങനെയാണെന്നല്ലേ. വ്യത്യസ്തമായ മൂന്ന് മുട്ട വിഭവങ്ങളാണ് ഇനി പരിചയപെടാൻ പോകുന്നത്. ഈ വിഭവങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും...

മുട്ടയും ഓട്മീലും...

ഓട്മീലിൽ അന്നജം ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണം സാവധാനത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഓട്മീൽ.ഡൈജസ്റ്റീവ് ആസിഡ് വിശപ്പിനെ ഇല്ലാതാക്കുകയും കാലറി എരിച്ചുകളയുകയും ചെയ്യും. ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ (metabolism) പരിപോഷിപ്പിക്കാൻ ഓട്മീലിനൊപ്പം മുട്ടയും കൂടി കഴിക്കുന്നത് സഹായിക്കും. 

മുട്ടയും ചീരയും...

അയണിന്റെ അംശം ചീര(Spinach)യിൽ കൂടുതലായതിനാൽ ബലവും മെറ്റബോളിസവും വർധിപ്പിക്കാൻ സഹായിക്കും. മുട്ടയോടൊപ്പം ചീര കൂടി ചേർക്കുമ്പോൾ ഓംലറ്റ് പോഷകസമൃദ്ധമാകും. വിശപ്പ് ശമിപ്പിക്കാൻ ചീര മികച്ചതാണ്. വിറ്റാമിൻ, ഫെെബർ എന്നിവ ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്നു. രക്തയോട്ടം വർധിപ്പിക്കാനും ഫാറ്റി ലിവർ തടയാനും ഏറ്റവും നല്ലൊരു വിഭവമാണ് മുട്ടയും ചീരയും. 

 മുട്ടയും വെളിച്ചെണ്ണയും...

മുട്ടയിൽ ബട്ടറോ മറ്റ് എണ്ണകളോ ചേർക്കുമ്പോൾ കൂടുതൽ കാലറി രൂപപ്പെടുന്നു. ചയാപചയ പ്രവർത്തനങ്ങൾ കൂട്ടി ഈ എക്സ്ട്രാ കാലറി ഇല്ലാതാക്കാൻ വെളിച്ചെണ്ണയ്ക്ക് സാധിക്കും.  അങ്ങനെ ശരീരഭാരം നിയന്ത്രണത്തിലാക്കാൻ സാധിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് ഇത്.