ആരോഗ്യപോഷണത്തിനായി ദിനംപ്രതി വിവിധതരം പാനീയങ്ങൾ കുടിക്കുന്നവരാണ്​ മിക്കവരും. എന്നാൽ ആ പാനീയങ്ങൾ എല്ലാം ഗുണപ്രദമാണെന്ന്​ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവ ചിലപ്പോൾ മിൽക്ക്​ ഷെയ്​ക്ക്​ ആവാം അല്ലെങ്കിൽ നുരഞ്ഞുപൊങ്ങുന്ന പാനീയങ്ങൾ ആവാം. പലതിലും കൃത്രിമ രുചികളും മധുരവും ചേർത്തിട്ടുണ്ടാകും. ഇവയെല്ലാം ആരോഗ്യത്തിന്​ ഹാനികരമാണ്​. നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന അത്തരം അഞ്ച്​ പാനീയങ്ങളെ പരിചയപ്പെടാം. ഇവ വർജിക്കുന്നത്​ നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ആവശ്യമാണ്​. 

1. കൃത്രിമ മധുരം ചേർത്ത നട്ട്​ മിൽക്ക്​ 

വിവിധതരം പരിപ്പുകൾ പാലിനൊപ്പം ചേർത്തുണ്ടാക്കുന്ന നട്ട്​ മിൽക്ക്​ വിറ്റാമിൻ, ധാതുക്കൾ, കാൽസ്യം, ഇരുമ്പ്​, മഗ്​നീഷ്യം എന്നിവയാൽ സമ്പന്നമാണ്​. എന്നാൽ വിപണിയിൽ ലഭിക്കുന്ന നട്ട്​ മിൽക്കിൽ ചേർത്തിരിക്കുന്ന കൃത്രിമ മധുരം ശരീരത്തിന്​ ഗുണത്തേക്കാൾ ഏറെ ദോഷകരമാണ്​. ജൈവരീതിയിൽ തയാറാക്കിയ നട്ട്​ മിൽക്ക്​ കുടിക്കാൻ ശ്രമിക്കുകയാണ്​ വേണ്ടത്​. 

2. മാർക്കറ്റ്​ പാനീയങ്ങൾ

പഴവർഗങ്ങളും പാലും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച്​ കുഴമ്പ്​ രൂപത്തിൽ തയാറാക്കുന്ന പാനീയങ്ങൾ ആരോഗ്യത്തിന്​ നല്ലതാണ്​. എന്നാൽ വിപണയിൽ ലഭിക്കുന്ന സ്​മൂത്തി വിഭാഗത്തിൽപെടുന്ന ഇത്തരം പാനീയങ്ങിൽ കേടുകൂടാതിരിക്കാനുള്ള രാസവസ്​തുക്കൾ ചേർക്കുന്നുണ്ട്​. ഇവയാക​െട്ട പാനീയത്തിലെ പോഷകമൂല്യം വെട്ടിക്കുറക്കുന്നവയാണ്​. മാർക്കറ്റ്​ സ്​മൂത്തികൾക്ക്​ പകരം വീട്ടിൽ സ്വന്തം നിലക്ക്​ ഇവ തയാറാക്കി കഴിക്കുന്നതാണ്​ ആരോഗ്യത്തിന്​ ഗുണകരം. 

3. നുരഞ്ഞുപൊങ്ങുന്ന പാനീയങ്ങൾ

ബോട്ടിൽ തുറന്നാൽ മനംമയക്കുന്ന മണത്തോടെ നുരുഞ്ഞുപൊങ്ങുന്ന പാനീയങ്ങൾ വിപണിയിൽ ഏറെയാണ്​. അനാരോഗ്യ പാനീയങ്ങളുടെ പട്ടികയിൽ ഇവയാണ്​ മുന്നിൽ. പൂർണമായും കൃത്രിമ മധുരവും രുചികളും ചേർത്താണ്​ ഇവയുടെ നിർമാണം. ഇവയുടെ സ്​ഥാനത്ത്​ വീട്ടിൽ തയാറാക്കുന്ന ജ്യുസുകൾ ആവാം. 

4. സോഫ്​റ്റ്​ ഡ്രിംഗ്​സ്​

വായു നിറച്ച്​ സൂക്ഷിച്ച സോഡ പോലുള്ള പാനീയങ്ങൾ ആരോഗ്യക്രമാണെന്നാണ്​ പലരുടെയും ധാരണ. എന്നാൽ ഇത്തരം പാനീയങ്ങൾ ശരീരത്തിൽ കൃത്രിമ മധുരം കൂടുതൽ എത്താൻ ഇടയാക്കുകയും അതുവഴി അമിതവണ്ണത്തിന്​ കാരണമാവുകയും ചെയ്യുന്നു. 

5. പഴച്ചാറുകൾ

പ​ഴച്ചാറുകൾ ധാതുക്കൾ, വിറ്റാമിൻ, ഫൈബർ എന്നിവയാൽ സമ്പന്നവും ആ​േരാഗ്യദായകവുമാണ്​. എന്നാൽ വിപണിയിൽ ലഭിക്കുന്ന പാക്ക്​ ചെയ്​ത്​ പഴച്ചാറുകൾ ആരോഗ്യദായകമല്ല. കൃത്രിമ മധുരത്തി​െൻറയും രുചികളുടെയും വാഹകരാണ്​ ഇവ.