മാറിട സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശസ്ത്രക്രിയ; യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

First Published 6, Apr 2018, 4:20 PM IST
British woman almost dies during surgery to get a butt like Kim Kardashian
Highlights
  • ശസ്ത്രക്രിയയിലൂടെ ശരീരത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല
  • ലോകത്തെങ്ങും തിളങ്ങി നില്‍ക്കുന്ന സെലബ്രൈറ്റികള്‍ സ്ഥിരമായി ഇത്തരം ശസ്ത്രക്രിയ നടത്താറുണ്ട്

ലണ്ടന്‍: ശസ്ത്രക്രിയയിലൂടെ ശരീരത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല. ലോകത്തെങ്ങും തിളങ്ങി നില്‍ക്കുന്ന സെലബ്രൈറ്റികള്‍ സ്ഥിരമായി ഇത്തരം ശസ്ത്രക്രിയ നടത്താറുണ്ട്. എന്നാല്‍ ഇത്തരം ഒരു ശസ്ത്രക്രിയ നടത്തി ഭാഗ്യകൊണ്ട് ജീവന്‍ രക്ഷപ്പെട്ട ഒരു യുവതിയുടെ വാര്‍ത്ത വൈറലാകുകയാണ്.

യുവതിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. ബ്രിട്ടീഷ് യുവതിയാണ് തുര്‍ക്കിയിലെത്തി ശസ്ത്രക്രിയ നടത്തിയത് മൂന്നു ലക്ഷത്തോളം രൂപയാണ് ഇവര്‍ ശസ്ത്രക്രിയയ്ക്ക് മുടക്കിയത്.നാല് ദിവസത്തേക്കാണ് യുവതി തുര്‍ക്കിയിലെത്തിയത്. നിതംബത്തിന്റെ അഴക് വര്‍ധിപ്പിക്കാന്‍ വയറ്റില്‍ നിന്ന് കൊഴുപ്പെടുത്ത്, അത് നിതംബത്തില്‍ ചേര്‍ത്തായിരുന്നു ശസ്ത്രക്രിയ.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയോട് ഏഴ് ദിവസം കഠിനമായി വിശ്രമിക്കണം എന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് ചെവികൊടുക്കാതെ യുവതി ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം നാള്‍ ബ്രിട്ടനിലേക്ക് പോയി. ഡോക്ടറുടെ ഉപദേശം അനുസരിക്കാതെ തിരിച്ച് പോയ യുവതി ആവശ്യമായ വിശ്രമം എടുത്തില്ല. പെട്ടെന്നാണ് ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.


 

loader