മനുഷ്യന്‍ ഏറ്റവും ഭയക്കുന്ന രോഗമാണ് ക്യാന്‍സര്‍. പലപ്പോഴും സാധാരണ ലക്ഷണങ്ങള്‍ കൊണ്ട് ക്യാന്‍സര്‍ തിരിച്ചറിയാന്‍ കഴിയില്ല. ചിലപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയ ശേഷം മാത്രമായിരിക്കും അറിയാന്‍ കഴിയുക. ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക. ഇത് ക്യാന്‍സറിന്റെ സൂചനകളായിരിക്കാം.

എത്ര ആന്‍റിബയോട്ടിക്സ് കഴിച്ചാലും മാറാത്ത ചുമ ചിലപ്പോള്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

ഇടയ്ക്കിടയ്ക്ക് മലബന്ധവും വയറിളക്കവും വരുന്നത് കുടലിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

മൂത്രത്തില്‍ ചുവപ്പോ രക്തനിറമോ കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. 

വായില്‍ അള്‍സര്‍ വന്നിട്ട് മാറാതിരിക്കുന്നതും ക്യാന്‍സറിന്റെ ലക്ഷണമാകാം. 

ആര്‍ത്തവദിവസങ്ങളിലെ അമിതമായ ബ്ലീഡിങ് 8 ദിവസം കഴിഞ്ഞു നീണ്ടുനിന്നാല്‍ സൂക്ഷിക്കുക.

തുടര്‍ച്ചയായി കഫത്തില്‍ രക്തം കാണപ്പെടുന്നതും ശ്രദ്ധിക്കണം. 

ഇടയ്ക്കിടയ്ക്കു ബാധിക്കുന്ന മഞ്ഞപ്പിത്തവും അപകടമാണ്. 

സ്തനത്തില്‍ കാണപ്പെടുന്ന മുഴയും തടിപ്പും നിസാരമായി അവഗണിക്കരുത്. 

ചര്‍മ്മത്തില്‍ പുതിയതായി ഉണ്ടാകുന്ന മറുകുകളും അത്ര നിസാരമല്ല.