ക്യാരറ്റ് ജ്യൂസ്

രണ്ടു മീഡിയം ക്യാരറ്റ് തൊലി ചെത്തി കഷണങ്ങള്‍ ആക്കി എടുത്തതും ഒരു ചെറിയ കഷണം ഇഞ്ചിയും കൂടി കുറച്ചു തണുത്ത വെള്ളം ചേര്‍ത്ത് ഒരു ബ്ലെണ്ടറില്‍ അടിച്ചെടുത്തു അരിപ്പയില്‍ അരിച്ചു എടുക്കുക. ഇതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിയ്ക്കുക. ഇനി മധുരം വേണ്ടവര്‍ക്ക് പഞ്ചസാര മധുരം അനുസരിച്ച് ചേര്‍ക്കാം. ഒരു ഗ്ലാസില്‍ ഐസ് ക്യൂബ്‌സ് ഇട്ടതിനു ശേഷം ജ്യുസ് ഒഴിച്ച് സെര്‍വ് ചെയ്യുക.

തയ്യാറാക്കിയത്- ബിന്ദു ജെയ്സ്
കടപ്പാട്- ഉപ്പുമാങ്ങ ഫേസ്ബുക്ക് പേജ്
