സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സര്‍.

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യതയെന്നാണ്​ ഗവേഷണങ്ങൾ പറയുന്നത്​. 

സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സര്‍. സ്ത്രീകളില്‍ യോനിഭാഗത്ത് ഉണ്ടാകുന്ന ക്യാന്‍സറാണ് വജൈനല്‍ ക്യാന്‍സര്‍. അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന വജൈനല്‍ ക്യാന്‍സര്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. 

അമിതമായി മദ്യപാനം, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വജൈനല്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. മറ്റൊരു കാരണം, സെക്‌സിലൂടെയൊ ചര്‍മ്മം നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ പകരുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വജൈനല്‍ ക്യാന്‍സര്‍ ഉണ്ടാക്കാം. അതുപോലെ തന്നെ വജൈനല്‍ ക്യാന്‍സറിന് കാരണമാകുന്ന ഏറ്റവും പ്രധാന ഘടകം എച്ച്.ഐ.വി വൈറസാണ്. ഈ വൈറസ് സെര്‍വിക്കല്‍ ക്യാന്‍സറിനും കാരണമാകുന്നു.