Asianet News MalayalamAsianet News Malayalam

ചിക്കന്‍ 65 അനായാസം വീട്ടില്‍ തയ്യാറാക്കാം

chicken 65 recipe
Author
First Published Jun 28, 2016, 8:48 AM IST

chicken 65 recipe

ചിക്കന്‍ 65 :

സ്റ്റെപ് 1 :
500 ഗ്രാം എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു ബൗളില്‍ ഒരു ടീസ്‌പൂണ്‍ കാശ്മീരി മുളക് പൊടി, ഒരു ടീസ്‌പൂണ്‍ മല്ലിപ്പൊടി, അര സ്‌പൂണ്‍ കുരുമുളക് പൊടി, ഓരോ സ്‌പൂണ്‍ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, രണ്ടു ടേബിള്‍ സ്‌പൂണ്‍ കോണ്‍ ഫ്‌ലോര്‍, ഒരു ടേബിള്‍ സ്‌പൂണ്‍ മൈദ എന്നിവ മിക്‌സ് ചെയ്തു ചിക്കന്‍ കൂടി ചേര്‍ത്ത് ചിക്കനില്‍ ഈ കൂട്ട് നന്നായി തേച്ചു പുരട്ടി വയ്ക്കുക. വെള്ളം ചേര്‍ക്കേണ്ട ആവശ്യം വരുന്നില്ല, ഈ ചിക്കന്‍ ഒരു മണിക്കൂര്‍ വയ്ക്കുക.

സ്റ്റെപ് 2:

ഒരു മണിക്കൂറിന് ശേഷം ചിക്കന്‍ ഒരു പാനില്‍ എണ്ണ ഒഴിച്ച് രണ്ടു വശവും വറുത്തെടുക്കുക. വറുക്കുമ്പോള്‍ കോട്ടിംഗ് ഇളകിപ്പോകാതെ വറുത്തെടുക്കുക.

സ്റ്റെപ് 3:

ചിക്കന്‍ വറുത്ത അതേ പാനില്‍ തന്നെ ചിക്കന്‍ വറുത്ത എണ്ണയില്‍ നിന്നും രണ്ടു ടേബിള്‍ സ്‌പൂണ്‍ എടുത്തു ഒരു സ്‌പൂണ്‍ ജീരകം, രണ്ടു കതിര്‍ കറിവേപ്പില, അഞ്ചു പച്ചമുളക് കീറിയത്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ഓരോ ടേബിള്‍ സ്‌പൂണ്‍ വീതം എടുത്തു വഴറ്റുക. ഇനി തീ കൂട്ടി വെച്ച് ഇതിലേക്ക് പാകത്തിന് ഉപ്പ്, രണ്ടു ടേബിള്‍ സ്‌പൂണ്‍ റെഡ്ചില്ലിപേസ്റ്റ് ചേര്‍ത്ത് ഇളക്കി ചിക്കന്‍ കഷണങ്ങള്‍ കൂടിചേര്‍ത്ത് മൂന്നു മിനിറ്റ് റ്റോസ് ചെയ്തു ഡ്രൈ ആക്കിയെടുക്കുക, ചിക്കന്‍ 65 തയ്യാര്‍.

വിളമ്പുമ്പോള്‍ സവാളയും നാരങ്ങയും പ്ലേറ്റില്‍ മുറിച്ചുവെച്ച് വിളമ്പുക...

ടിപ്‌സ്:

റെസ്റ്റൊറന്റില്‍ നിന്നുംവാങ്ങുന്ന ചിക്കന്‍ 65 ഉറപ്പായും റെഡ്കളര്‍, അജിനോ മോട്ടോ എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണ്... റെഡ്ചില്ലിപേസ്റ്റ് ചേര്‍ക്കുമ്പോള്‍ തന്നെ നല്ല നിറം കിട്ടും, ഇനി നിങ്ങള്‍ക്ക് റെഡ് കളര്‍ ചേര്‍ക്കണമെങ്കില്‍ ചില്ലി പേസ്റ്റ്‌ ചേര്‍ക്കുമ്പോള്‍ രണ്ടോ മൂന്നോ തുള്ളി റെഡ്കളര്‍ രണ്ടു സ്‌പൂണ്‍ വെള്ളത്തില്‍ കലക്കിചേര്‍ക്കാം.

ചിക്കന്‍65ന് റെസ്റ്റോറന്റ് ടേസ്റ്റ് കിട്ടണമെങ്കില്‍ മൂന്നാമത്തെ സ്റ്റെപ് തീ കൂട്ടി വെച്ച് ചിക്കന്‍ ചേര്‍ത്തു റ്റോസ്‌ ചെയ്തു തന്നെ വേണം ഉണ്ടാക്കുവാന്‍.

ചിക്കന്‍65 പലരും ഉണ്ടാക്കുന്നത് പലരീതിയിലാണ്. മാരിനേറ്റ് ചെയ്ത് വെയ്ക്കുന്നകൂട്ടില്‍ ഒരു മുട്ട കൂടിചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ചേര്‍ക്കാം...

എരിവു അനുസരിച്ച് മുളകു പൊടി കൂട്ടാം.

റെഡ് ചില്ലി പേസ്റ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ കിട്ടും. ഇത് നമുക്ക് വീട്ടിലും തയ്യാറാക്കാം. കുറച്ചു വറ്റല്‍മുളക് ചൂട് വെള്ളത്തില്‍ കുറച്ചു വിനാഗിരി ചേര്‍ത്ത് തിളപ്പിച്ച് മിക്‌സറില്‍ അരച്ച് പേസ്റ്റ് ആക്കിയെടുക്കാം.

chicken 65 recipe
തയ്യാറാക്കിയത്- ബിന്ദു ജെയ്‌സ്

കടപ്പാട് - ഉപ്പുമാങ്ങ ഡോട്ട് കോം ഫേസ്ബുക്ക് പേജ്

Follow Us:
Download App:
  • android
  • ios