ആ ചിത്രം കണ്ടവര്‍ എല്ലാം പറയുന്നത് ഒരു കാര്യമാണ് ലോകത്ത് ഇത്രയും സന്തോഷത്തോടെ പിറന്ന് വീണ മറ്റൊരു കുഞ്ഞുണ്ടാകില്ല

വാഷിങ്ടണ്‍ : ആ ചിത്രം കണ്ടവര്‍ എല്ലാം പറയുന്നത് ഒരു കാര്യമാണ് ലോകത്ത് ഇത്രയും സന്തോഷത്തോടെ പിറന്ന് വീണ മറ്റൊരു കുഞ്ഞുണ്ടാകില്ല. വാഷിംഗ്ടണില്‍ മുപ്പത്തിമൂന്നുകാരിയായ എയ്‍ഞ്ചലിന്‍റെ മൂന്നാമത്തെ കുട്ടിയായാണ് സുള്ളിവന്‍ പിറന്നത്. സാധാരണ വലിയ കരച്ചിലോടെയാണ് കുട്ടി പുറത്ത് എത്താറെങ്കില്‍ സന്തോഷത്തോടെ കൈകള്‍ വിടര്‍ത്തിയാണ് ഇവന്‍ എത്തിയത്. ഇത് ആദ്യ അനുഭവമാണെന്ന് ഡോക്ടര്‍മാരും പറയുന്നു.

മാര്‍ച്ച് അഞ്ചിനാണ് വേദനയോടെ എയ്ഞ്ചലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മൂന്നുനാള്‍ കൂടി കാത്തിരിക്കേണ്ടി വന്നു സുള്ളിവന് വേണ്ടി. ആ നാലുനാള്‍ കഠിന വേദനകളുടേതായിരുന്നു. ഒടുവില്‍ വേദന അസഹ്യമായപ്പോള്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ജനിച്ചുവീണ മാത്രയിലെ പോലെ സദാസമയവും പുഞ്ചിരിതൂകിയാണ് സുള്ളിവന്റെ കിടപ്പെന്ന് എയ്ഞ്ചല്‍ സാക്ഷ്യപ്പെടുത്തുന്നു. സുള്ളിവന് കൂട്ടായി അഞ്ചും മൂന്നും വയസ്സുള്ള രണ്ട് സഹാദരങ്ങളുമുണ്ട്.