Asianet News MalayalamAsianet News Malayalam

ക്രമം തെറ്റിയുള്ള ആർത്തവം; കാരണങ്ങൾ ഇവയൊക്കെ

  • തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിലെ പോരായ്മ ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകും
common causes for irregular periods

ആര്‍ത്തവം സ്ത്രീകളുടെ അവകാശമാണ്. ഇന്നത്തെ മിക്ക സ്ത്രീകളിലും ആർത്തവ ക്രമത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്. അതുണ്ടാക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ ചെറുതല്ല. ഒരു സാധാരണ ആര്‍ത്തവചക്രം 22 ദിവസങ്ങളും അല്ലാത്തവ 36 ദിവസങ്ങളോ നീണ്ടുനില്‍ക്കുന്നതാണ്. 28 ദിവസങ്ങള്‍ കൃത്യമായി നീണ്ടുനില്‍ക്കുന്ന ആര്‍ത്തവചക്രം അപൂര്‍വ്വമാണ്. എന്നാല്‍ ഗര്‍ഭധാരണ സമയത്ത് പലപ്പോഴും ആര്‍ത്തവം മുടങ്ങിപ്പോവുന്നു. ആര്‍ത്തവം ക്രമം തെറ്റാനുള്ള പ്രധാനകാരണങ്ങൾ എന്തൊക്കെയാണെന്നോ

1. ആര്‍ത്തവം നിലയ്ക്കുന്നത് ഒരു രോഗമല്ല. അത് ശരീരത്തിലെ ഒരു അസന്തുലിതാവസ്ഥയുടെ സൂചനയാവാം. എന്‍ഡോക്രൈന്‍ സിസ്റ്റം വഴിയുള്ള സങ്കീര്‍ണ്ണമായ സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും വഴിയാണ് ആര്‍ത്തവം ശരിയായ വിധത്തില്‍ നിയന്ത്രിക്കപ്പെടുന്നത്.എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ ഹോര്‍മോണുകള്‍ വഴി സന്ദേശങ്ങള്‍ അയക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇതിനെയാണ് ഫീഡ്ബാക്ക് ലൂപ്പ് എന്ന് വിളിക്കുന്നത്. ആരോഗ്യകരമായ ആര്‍ത്തവചക്രം ഫീഡ്ബാക്ക് ലൂപ്പിന്റെ ശരിയായ പ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗത്തെയും ആശ്രയിച്ചിരിക്കുന്നു.

2. ശരീരത്തിന് മതിയായ പോഷകങ്ങള്‍ ലഭിക്കാതെ വന്നാല്‍ സാധാരണമായ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സംഭവിക്കാം. ഇത് ആര്‍ത്തവത്തിനും ബാധകമാണ്. 

3. ഈസ്ട്രജന്‍ കൂടുതലും കുറവും അസ്ഥികളുടെ ആരോഗ്യത്തിനും, ആരോഗ്യകരമായ ജീനുകള്‍ക്കും, കൊളസ്‌ട്രോള്‍ നില സംരക്ഷിക്കുന്നതിനും, ആരോഗ്യകരമായ ആര്‍ത്തവചക്രത്തിനും ഈസ്ട്രജന്‍ അനിവാര്യമാണ്. ഈസ്ട്രജന്‍ വളരെ അധികമാകുന്നതും, തീരെ കുറയുന്നതും ആര്‍ത്തവം നിലയ്ക്കാനും കാരണമാകുന്നു.

4. മാനസികസമ്മര്‍ദ്ദം ആര്‍ത്തവം നിലയ്ക്കാന്‍ മറ്റൊരു കാരണമാണ്. മാനസികസമ്മര്‍ദ്ദം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടാനും ആര്‍ത്തവ ചക്രത്തില്‍ കൃത്യമായ സമയത്ത് പ്രത്യുത്പാദന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നത് തടയുകയും ചെയ്യും. 

5. തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിലെ പോരായ്മ ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകും. അമിതമായി പ്രവര്‍ത്തിക്കുന്ന തൈറോയ്ഡ് വന്‍തോതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും. 

6. പ്രമേഹവും ആർത്തവം തെറ്റാൻ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. ഉയർ‍ന്ന രക്തസമ്മർദ്ദം ആർത്തവത്തെ ബാധിക്കും.

Follow Us:
Download App:
  • android
  • ios