ആഹാരസാധനങ്ങള്‍ പാകം ചെയ്യാനും ചൂടാക്കി ഉപയോഗിക്കാനും എല്ലാവരും ഇപ്പോല്‍ ഉപയോഗിക്കുന്ന ഒന്നാണ് മൈക്രോവേവ് അവ്നുകള്‍. 
എന്നാല്‍ അവ്ൻ ഉപയോഗിച്ച് എല്ലാ ഭക്ഷണങ്ങളും പാചകം ചെയ്യാന്‍ പാടില്ല എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചു മുട്ട അവ്നില്‍ പാകം ചെയ്യാന്‍ പാടില്ല . കാരണം മറ്റൊന്നുമല്ല. അവ്നില്‍ മുട്ട പാകം ചെയ്യുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തലാകും. 

ഒരു യുവാവിന് യുഎസിലെ ഒരു ഹോട്ടലില്‍ നിന്നും ഉണ്ടായ അനുഭവമാണ് ഈ വിഷയത്തെ കുറിച്ചു ഗവേഷകര്‍ക്ക് കൂടുതലല്‍ പഠനം നടത്താന്‍ പ്രേരണയായത്. ഹോട്ടലില്‍ നിന്നും അവ്നില്‍ തയാറാക്കിയ മുട്ട വായില്‍ വച്ചപ്പോൾ പൊട്ടിത്തെറിക്കുകയും യുവാവിന്‍റെ കേള്‍വിശക്തിയെ ബാധിക്കുകയും ചെയ്തിരുന്നു. ഹോട്ടലിന് എതിരെ യുവാവ് കേസ് ഫയല്‍ ചെയ്തെങ്കിലും പിന്നീട് ഈ കേസ് കോടതിക്ക് പുറത്തു ഒത്തുതീര്‍പ്പാക്കി.

മറ്റൊരു പഠനം സൂചിപ്പിക്കുന്നത് അവ്നില്‍ നിന്നും മുട്ടകള്‍ പൊട്ടിത്തെറിക്കാനുളള സാധ്യതയുണ്ടെന്നാണ്. മൈക്രോവേവ് അവ്നിൽ മിനിറ്റുകൾക്കുള്ളിൽ ആഹാരം വേകുന്നതിനു പ്രധാന കാരണം അതിന്‍റെ ഹൈപവർ എനർജി ലെവൽ ആണ്. ഒരുപക്ഷേ മുട്ടയ്ക്കുള്ളിലെ പ്രോട്ടീനുകള്‍ ചൂടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തെ മഞ്ഞക്കരുവിലേക്ക് വലിച്ചെടുക്കാന്‍ സാധ്യതയുണ്ട്. ഇത് വീണ്ടും അമിതഅളവില്‍ അവ്നില്‍ ചൂടാക്കുമ്പോഴാകാം ഇവ പൊട്ടിതെറിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.