Asianet News MalayalamAsianet News Malayalam

ചിലര്‍ പാചകം ചെയ്യുന്നത് ഭക്ഷണം കഴിക്കാനല്ല; പിന്നെ...

പാചകം ചെയ്യുമ്പോള്‍ മനസ്സ് ഒരു ധ്യാനത്തിന്റെ അവസ്ഥയിലെത്തുന്നു. മറ്റൊന്നിലും ശ്രദ്ധിക്കാതെ ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക കാര്യങ്ങളില്‍ മാത്രം ശ്രദ്ധയര്‍പ്പിച്ച് ഏറെ നേരം ചെലവഴിക്കുമ്പോള്‍ വിഷമിപ്പിക്കുന്ന മറ്റ് ചിന്തകളില്‍ നിന്ന് മാറിനില്‍ക്കുന്നു.
 

cooking is an opening from stress
Author
Trivandrum, First Published Sep 25, 2018, 5:29 PM IST

സാധാരണഗതിയില്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണല്ലോ നമ്മള്‍ പാചകം ചെയ്യാറ്. എന്നാല്‍ അങ്ങനെയല്ലാത്ത ഒരു വിഭാഗവും ഉണ്ട്. നിരാശയും കടുത്ത മാനസിക സമ്മര്‍ദ്ദവും ഏറുമ്പോള്‍ ചിലര്‍ മണിക്കൂറുകളോളം അടുക്കളയില്‍ ചെലവഴിക്കുന്നത് കണ്ടിട്ടില്ലേ? ഇത് വെറും നേരമ്പോക്ക് മാത്രമല്ലെന്നാണ് പഠനങ്ങളും മാനസികാരോഗ്യ വിദഗ്ധരും പറയുന്നത്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ ഒരു വലിയ വിഭാഗം ആളുകളും പാചകം ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. എന്തുകൊണ്ടായിരിക്കും മനസ്സ് ശരിയല്ലെങ്കില്‍ പാചകം ചെയ്യാന്‍ താല്‍പര്യമുണ്ടാകുന്നത്?

ഇവയാകാം കാരണങ്ങള്‍...

പാചകം ചെയ്യുമ്പോള്‍ മനസ്സ് ഒരു ധ്യാനത്തിന്റെ അവസ്ഥയിലെത്തുന്നു. മറ്റൊന്നിലും ശ്രദ്ധിക്കാതെ ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക കാര്യങ്ങളില്‍ മാത്രം ശ്രദ്ധയര്‍പ്പിച്ച് ഏറെ നേരം ചെലവഴിക്കുമ്പോള്‍ വിഷമിപ്പിക്കുന്ന മറ്റ് ചിന്തകളില്‍ നിന്ന് മാറിനില്‍ക്കുന്നു. ഇതുതന്നെയാണ് സമ്മര്‍ദ്ദങ്ങളുള്ളപ്പോള്‍ പാചകത്തിലേക്ക് നമ്മളെ ആകര്‍ഷിക്കുന്നതെന്ന് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

തിരക്ക് പിടിച്ച ജോലി ചെയ്യുന്നവര്‍ക്ക് സ്വാഭാവികമായും മണിക്കൂറുകളോളം അതേ മാനസികാവസ്ഥയില്‍ തുടരുമ്പോള്‍ സ്വാഭാവികമായും മാറ്റം ആവശ്യമാണ്. ഇത്തരക്കാര്‍ക്ക് ഒരുപക്ഷേ വീണ്ടും മറ്റ് ബഹളങ്ങളോ തിരക്കുകളോ കൈകാര്യം ചെയ്യാനും താല്‍പര്യമുണ്ടായിരിക്കില്ല. പാചകമാകുമ്പോള്‍ മറ്റ് ബഹളങ്ങളൊന്നുമില്ലാതെ മനസ്സിനെയും ശരീരത്തിനെയും മിതമായ രീതിയില്‍ സജീവമാക്കുന്നു. 

cooking is an opening from stress

ക്രിയാത്മകമായ ജോലികള്‍ ജീവിതത്തില്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് അത്തരത്തിലുള്ള നിരാശകളും ഉണ്ടായേക്കും. എന്നാല്‍ പാചകം അതിനും ഒരു പ്രതിവിധിയാണ്. എന്തെന്നാല്‍ സ്വന്തം താല്‍പര്യാര്‍ത്ഥം ഭക്ഷണങ്ങളില്‍ പരീക്ഷണം നടത്താനും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും നമ്മള്‍ സ്വതന്ത്രരാണ്. 

പാചകത്തിന്‍റെ ഗുണങ്ങള്‍...

മാനസിക വിഷമതകള്‍ മാറ്റാനാണ് പാചകം ചെയ്യുന്നതെങ്കിലും ഇത് ഏറ്റവുമധികം ഉപകാരപ്പെടുക ശരീരത്തിനാണ്. സ്വയം പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുന്നതിലൂടെ നിത്യജീവിതത്തില്‍ ഭക്ഷണങ്ങളില്‍ നിന്ന് ഉണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് നമ്മള്‍ രക്ഷപ്പെടുന്നു. 

മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ഒരു പരിധി വരെ ആശ്വാസം ലഭിക്കുന്നതോടെ മറ്റ് കാര്യങ്ങളിലും, മറ്റ് ബന്ധങ്ങളിലുമെല്ലാം ഉണ്ടായേക്കാവുന്ന അസ്വാരസ്യങ്ങളും ഒരു പരിധി വരെ പരിഹരിക്കപ്പെടുന്നു.
 

Follow Us:
Download App:
  • android
  • ios