Asianet News MalayalamAsianet News Malayalam

വിണ്ടുകീറിയ പാദങ്ങള്‍ക്കൊരു പ്രതിവിധി

  • പലരും പാദസംരക്ഷണത്തിനായി സ്പായിലേക്കും മറ്റും ഓടുന്നവരാണ്..
Cracked heels can be healed
Author
First Published Jul 19, 2018, 12:17 PM IST

ഒരു പെണ്‍കുട്ടിയുടെ വ്യത്തിയും സൗന്ദര്യവും അറിയണമെങ്കില്‍ അവളുടെ പാദങ്ങള്‍ നോക്കിയാല്‍ മതിയെന്ന് പറയുന്നത് വെറുതെയല്ല. പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. പലരും പാദസംരക്ഷണത്തിനായി സ്പായിലേക്കും മറ്റും ഓടുന്നവരാണ്​. എന്നാൽ ഇവ സ്വന്തം വീട്ടിൽ ലളിതമായി ചെയ്യാവുന്നതാണ്​.

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള നല്ലൊരു വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മൂന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം.   

 

 


 

Follow Us:
Download App:
  • android
  • ios