സിടി സ്കാൻ ചെയ്യുന്നതിലൂടെ മസ്തിഷ്ക അർബുദമുണ്ടാകാമെന്ന് പഠനം. നെതർലന്റ്സ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്.
സിടി സ്കാൻ ചെയ്യാത്തവരായി ആരും കാണില്ല. ലോകമെമ്പാടും ചെയ്യുന്ന സി.ടി സ്കാനുകളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുകയാണ്. ബ്രിട്ടണില്‍ മാത്രം ഒരു വര്‍ഷം 3 മില്യണ്‍ സി.ടി സ്കാനുകളാണ് ചെയ്യുന്നത്. എന്നാൽ സിടി സ്കാൻ ചെയ്യുന്നതിലൂടെ ക്യാൻസർ പിടിക്കപ്പെടുമോയെന്ന് പലരും ആശങ്കപ്പെടാറുണ്ട്.
സിടി സ്കാൻ ചെയ്യുന്നതിലൂടെ മസ്തിഷ്ക അർബുദമുണ്ടാകാമെന്ന് പഠനം. സിടി സ്കാൻ ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. നെതർലന്റ്സ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. സിടി സ്കാന്‍ അഥവാ ക്യാറ്റ് സ്കാന്‍ പരമ്പരാഗത എക്സ്-റേ നല്‍കുന്നതിനെക്കാള്‍ ശരീരത്തിനുള്ളിലെ കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്.
എന്നാല്‍ നൂറ് തവണയോ അതിലധികമോ എക്‌സ്‌റേ പരിശോധന നടത്തുന്നതിന് സമാനമായ അയനൈസിംഗ് റേഡിയേഷനാണ് രോഗിയ്ക്ക് ലഭിയ്ക്കുക. ഈ അയനൈസിംഗ് റേഡിയേഷന്‍ ശരീരത്തിലെ കോശജാലത്തിന് തകരാറുണ്ടാക്കുകയും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ലഭിക്കുന്ന റേഡിയേഷന്റെ തോതിന് ആനുപാതികമായിരിക്കും അപകടസാധ്യതയും. 1979-നും 2012-നും ഇടയ്ക്ക് സിടി സ്കാൻ ചെയ്ത 168,394 ഡച്ച് കുട്ടികളിലൂടെയാണ് പഠനം നടത്തിയത്.
