Asianet News MalayalamAsianet News Malayalam

ചർമ്മം പൂ പോലെ തിളങ്ങാൻ വെള്ളരിക്ക; ഇതാ ചില സിമ്പിൾ ടിപ്സ്

ചർമ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക. ചർമ്മം എപ്പോഴും ഹൈഡ്രേറ്റ ഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. വരണ്ട ചർമ്മം, മുഖക്കുരു എന്നിവ മാറാൻ വെള്ളരിക്ക ധാരാളം കഴിക്കുക. മുഖം തിളക്കമുള്ളതാക്കാൻ വെള്ളരിക്കാ നീര് പുരട്ടാം. 

cucumber is good for skin glow and healthy
Author
Trivandrum, First Published Jan 23, 2019, 7:25 PM IST

കഴിക്കാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും മുന്നിൽ നിൽക്കുന്ന പച്ചക്കറികളിലൊന്നാണ് വെള്ളരിക്ക. വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മം എപ്പോഴും  ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. 

ചർമ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഇതു സഹായിക്കും. വരണ്ട ചർമ്മം, മുഖക്കുരു എന്നിവ മാറാൻ വെള്ളരിക്ക ധാരാളം കഴിക്കുക. മുഖം തിളക്കമുള്ളതാക്കാൻ വെള്ളരിക്കാ നീര് പുരട്ടാം. ഉണങ്ങി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. വെള്ളരിക്കയുടെ ഉപയോ​ഗങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

cucumber is good for skin glow and healthy

1. ചർമ്മത്തിന്റെ വരൾച്ച മാറ്റാൻ വെള്ളരിക്കാ നീരും അൽപം തൈരും ചേർത്ത് പുരട്ടുക. നല്ല പോലെ ഉണങ്ങിയ ശേഷം കഴുകി കളയുക.സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പു മാറാൻ പാലും വെള്ളരിക്കാനീരും ചേർത്തു പുരട്ടുക.

2.  വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമായതിനാൽ വെള്ളരിക്കാ കഴിക്കുന്നതു ചർമം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ സഹായിക്കും. 

 3. പ്രകൃതിദത്തമായ ടോണറാണ് വെള്ളരിക്ക. ചർമത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഇതു സഹായിക്കും. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

4. ഓട്‌സ് പൊടിച്ചതും വെള്ളരിക്കാനീരും നാരങ്ങാനീരും തേനും ചേർത്തു മുഖത്തിട്ടാൽ കുരുക്കൾ അകലുകയും നിറം വർധിക്കുകയും ചെയ്യും.

5. കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം മാറാൻ വെള്ളരിക്കാനീര് കണ്ണിനു ചുറ്റും പുരട്ടുകയോ വെള്ളരിക്ക വട്ടത്തിൽ മുറിച്ചു കണ്ണിനു ചുറ്റും വയ്‌ക്കുകയോ ചെയ്യാം.

cucumber is good for skin glow and healthy

6. മുട്ടയുടെ വെള്ളയും വെള്ളരിക്കാ നീരും നാരങ്ങാനീരും ചേർത്തു മുഖത്തിടുന്നതു ചുളിവുകൾ മാറാൻ സഹായിക്കും.

7. ഒരു ടേബിൾസ്‌പൂൺ വേവിച്ച വെള്ളരിക്കയിൽ ഒരു ടേബിൾസ്‌പൂൺ തൈരു ചേർത്തു മുഖത്തിടുന്നത് പുതിയ കോശങ്ങളുടെ വളർച്ചയെ സഹായിക്കുകയും ചർമത്തിന് തിളക്കം നൽകുകയും ചെയ്യും.  

8. വെള്ളരിക്ക നീരും പയറുപൊടിയും ചന്ദനം പൊടിച്ചതും മൂന്നോ നാലോ തുള്ളി നാരങ്ങാനീരും ചേർത്തു മുഖത്തിടുക. എണ്ണമയമുള്ള ചർമ്മക്കാർക്ക് യോജിച്ച ഫേസ് പാക്കാണിത്. 


 

Follow Us:
Download App:
  • android
  • ios