മുംബൈ: വിവാഹ സത്കാരങ്ങളില്‍ മദ്യം വിളംബി സന്തോഷം പങ്കുവയ്ക്കുന്നവരുടെ തോത് വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വിവാഹം മദ്യ സത്കാരത്തിന്‍റെ പേരില്‍ വാര്‍ത്ത കോളങ്ങളില്‍ ഇടംപിടിക്കുകയാണ്. മുംബൈയില്‍ നടന്ന ഉദിതും സൈലിയും തമ്മിലുള്ള വിവാഹമായിരുന്നു മദ്യ ആഘോഷത്തില്‍ ഞെട്ടിച്ചത്. ഏകദേശം എട്ട് ലക്ഷത്തോളം രൂപയാണ് മദ്യ സത്കാരത്തിനായി മാത്രം ചെലവാക്കിയത്.

വില കൂടിയ മദ്യങ്ങളുടെ ഗണത്തില്‍ പെടുന്ന ജാക്ക് ഡാനിയേല്‍സില്‍ മുങ്ങിയതായിരുന്നു വിവാഹം. ജാക്ക് ഡാനിയേല്‍സ് കമ്പനി പ്രത്യേകം തയ്യാറാക്കി നല്‍കുന്ന മദ്യമാണ് വിളംബിയത്. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള സ്വാദിലാണ് വിസ്ക്കി തയ്യാറാക്കിയത്. ജാക്ക് ഡാനിയേല്‍സിന്‍റെ ഈ സംവിധാനം ഇന്ത്യയിലെ വിവാഹ ജോഡി ആദ്യമായാണ് ഉപയോഗിച്ചത്. ഒരു ബാരലില്‍ 225 ബോട്ടിലുകളാകും ഉണ്ടാകുക.

പ്രത്യേക ഗ്ലാസുകളും ബാരലിനൊപ്പം നല്‍കിയുള്ളതായിരുന്നു ആഘോഷം. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള ജാക്ക് ഡാനിയേല്‍സ് ആവോളം കുടിച്ച് ആഘോഷിച്ച ശേഷമാണ് ഏവരും വിവാഹപാര്‍ട്ടി കഴിഞ്ഞ് മടങ്ങിയത്.