ദിവസവും സെെക്കിൾ ചവിട്ടിയാൽ ജീവിതശെെലി രോ​ഗങ്ങൾ മാറുമെന്ന് പഠനം.

ലണ്ടൻ: സെെക്കിൾ ചവിട്ടാൻ ഇന്നത്തെ കാലത്ത് പലർക്കും മടിയാണ്. ബെെക്കും കാറും തന്നെയാണ് ഇന്ന് അധികം പേരും ഉപയോ​ഗിക്കുന്നത്. അത് കൊണ്ട് തന്നെ ആരോ​ഗ്യപ്രശ്നങ്ങളും അത് പോലെ കൂടുന്നു. പ്രമേഹം, കൊളസ്ട്രോൾ പോലുള്ള ജീവിതശെെലി രോ​ഗങ്ങൾ ഇന്ന് പലരിലും കണ്ട് വരുന്നു. എന്നാൽ ഈ ജീവിതശെെലി രോ​ഗങ്ങൾ മാറണമെങ്കിൽ ദിവസവും സെെക്കിൾ ചവിട്ടിയാൽ മതിയാകും. ദിവസവും സെെക്കിൾ ചവിട്ടിയാൽ ജീവിതശെെലി രോ​ഗങ്ങൾ മാറുമെന്ന് പഠനം.

 നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കാൻ ദിവസവും സെെക്കിൾ സവാരി ചെയ്യുന്നത് ​സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. ബെൽജിയത്തിലെ ഹസ്സെൽറ്റ് യൂണിവേഴ്സിറ്റിയും ലണ്ടനിൽ ഇമ്പീരിയൽ കോളേജിലെ ​ഗവേ​ഷകരുമാണ് പഠനം നടത്തിയത്. ഇലക്ട്രോണിക് ബൈക്കിൽ (ഇ-ബൈക്ക്) സവാരി ചെയ്യുന്നവർക്ക് അമിതഭാരമാണ് കണ്ട് വരുന്നതെന്ന് പഠനത്തിൽ പറയുന്നു. അവരിൽ ഉയർന്ന ബിഎംഐയാകും കാണാനാവുകയെന്ന് ​ഗവേഷകർ പറയുന്നു. 

ജേർണൽ എൻവയോൺമെന്റൽ ഇന്റർനാഷണൽ മാ​ഗസിനിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലക്രമേണ 2,000 നഗരവാസികൾക്ക് പിന്നാലെ, കാർ ഡ്രൈവിംഗ് മുതൽ സൈക്കിളിംഗിലേക്ക് മാറിപ്പോകുന്ന പുരുഷൻമാർ ശരാശരി 0.75 കി.ഗ്രാം ഭാരം കുറയുന്നു. ഇത് 0.24 ബി.എം.ഐയുടെ ശരാശരി കുറയുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് അൽപ്പം കുറവാണ്. ന​ഗരങ്ങളിൽ സെെക്കിൾ സവാരി നിർബന്ധമാക്കിയാൽ വായു മലിനീകരണം കുറയുന്നതോടൊപ്പം തന്നെ പൊണ്ണത്തടി കുറയാനും സഹായിക്കുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.