മരിച്ചെന്ന് ഉറപ്പാക്കിയ ഒരാൾ തിരിച്ച് വന്നാൽ എങ്ങനെയിരിക്കും. മരിച്ചെന്നു വിധിയെഴുതിയ ഒരു യുവതിയാണിപ്പോൾ തിരികെ വന്നിരിക്കുന്നത്.

ജോഹന്നാസ്ബർ​​ഗ്: മരിച്ചെന്ന് ഉറപ്പാക്കിയ ഒരാൾ തിരിച്ച് വന്നാൽ എങ്ങനെയിരിക്കും. അതേ അത്തരമൊരു സംഭവമാണ് ജോഹന്നാസ്ബർ​ഗിൽ നടന്നത്. മരിച്ചെന്നു വിധിയെഴുതിയ ഒരു യുവതിയാണിപ്പോൾ തിരികെ വന്നിരിക്കുന്നത്. പോസ്റ്റുമോർട്ടം ടേബിളിൽ വച്ചാണ് യുവതി മരിച്ചിട്ടില്ലെന്ന് മോർച്ചറി ജീവനക്കാരൻ തിരിച്ചറിഞ്ഞത്. ഒരു കാർ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞിരുന്നു. ഡോക്ടർമാർ മരിച്ചെന്നു വിധിയെഴുതിയതോടെ യുവതിയെ മോർച്ചറിലേക്ക് മാറ്റുകയായിരുന്നു.യുവതി ശ്വാസമെടുക്കുന്നത് ശ്രദ്ധയിൽ പെട്ട മോർച്ചറി ജീവനക്കാരനാണ് യുവതി മരിച്ചിട്ടില്ലെന്ന സത്യം തിരിച്ചറിയുന്നത്‌.

കഴിഞ്ഞ ജൂണ് 24 നായിരുന്നു ഈ സംഭവം. പോസ്റ്റ്‌ മോർട്ടം ചെയ്യുന്നതിനായി ശരീരം വൃത്തിയാക്കുന്നതിനിടയിലാണ് യുവതിക്ക് ജീവനുള്ള കാര്യം കണ്ടെത്തുന്നത്. മണിക്കൂറുകൾ തണുത്തു മരവിച്ച് മോർച്ചറിയിൽ ഇരുന്നിട്ടും യുവതിക്ക് ജീവനുണ്ടായിരുന്നു. കാർ അപകടത്തിൽ യുവതി മാത്രമാണ് രക്ഷപെട്ടത്. യുവതിക്ക് ജീവനുണ്ടെന്ന് അറിഞ്ഞതോടെ മോർച്ചറി ജീവനക്കാരൻ ഡോക്ടർമാരെ വിവരം അറിയിച്ചു. ഉടൻ തന്നെ ഡോക്ടർമാരെത്തി സത്യമാണെന്നു വ്യക്തമായി.യുവതിയെ വിദ​ഗ്ദ്ധചികിത്സയ്ക്കായി അടിയന്തരവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ പറഞ്ഞു.