പ്രമേഹ രോഗികള്‍ ജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില് ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന് കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം കൊണ്ട് അര്ത്ഥമാക്കുന്നത്. പ്രമേഹ രോഗികള് ജീവിതത്തില് പാലിക്കേണ്ട ചില കാര്യങ്ങള് നോക്കാം.
1. രക്തപരിശോധന
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് രോഗം നിര്ണയിക്കുന്ന പ്രധാന ഘടകമാണ്. ഈ അളവ് കൂടുതലായാലും കുറവായാലും അപകടമാണ്. പ്രമേഹത്തിനുളള രക്ത പരിശോധന പൊതുവെ രണ്ടുതരമാണ്. ഭക്ഷണത്തിന് മുമ്പും ഭക്ഷണത്തിന് ശേഷവും രക്തം പരിശോധിക്കണം.
2. ഹീമോഗ്ലോബിന് പരിശോധന
പ്രമേഹ രോഗികള് തീര്ച്ചയായും ഹീമോഗ്ലോബിന് പരിശോധിച്ചിരിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആരോഗ്യകരമാണോ എന്നറിയാനാണ് ഈ പരിശോധന. ഈ അളവ് ഏഴില് കുറവായിരിക്കണം.
3. സമയത്തിന് മരുന്ന് കഴിക്കണം
മരുന്ന് കഴിക്കാന് മറക്കരുത്. അതും കൃത്യസമയത്ത് മരുന്ന് കഴിക്കുക എന്നത് പ്രമേഹരോഗികള് ചെയ്യേണ്ട കാര്യമാണ്. സമയംതെറ്റി കഴിക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.
4. കൊളസ്ട്രോള് അളവ് നിയന്ത്രിക്കുക
പ്രമേഹരോഗികള്ക്ക് ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടാനുളള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും.
5. ശരിയായ ക്രമത്തിലുളള ഭക്ഷണം
പ്രമേഹരോഗികള് ആഹാരകാര്യം പ്രത്യേകം ശ്രദ്ധിക്കണം. സംസ്കരിച്ച ഭക്ഷ്യവസ്തുക്കള് ഒഴിവാക്കണം. ഓട്സ്, ഗോതമ്പ് എന്നിവ പ്രമേഹരോഗികള്ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.
6. വ്യായാമം
ശരീരഭാരം കൂടുന്നത് ഇന്സുലിന്റെ പ്രവര്ത്തനത്തെ പ്രതികീലമായി ബാധിക്കും. ബോഡി മാസ് ഇന്ഡക്സ് ശ്രദ്ധിക്കണം. ഇതിന് വ്യായാമം ഉറപ്പായും വേണം. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുക. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന് സാഹിക്കും.
