Asianet News MalayalamAsianet News Malayalam

വൃക്കയിലെ കല്ല്​ അലിഞ്ഞുപോകാന്‍ വാഴപ്പിണ്ടി

വൃക്കയിലെ കല്ല്​ പലരെയും അലട്ടുന്ന വേദനാജനകമായ രോഗമാണ്​. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. 

diet for kidney stone
Author
Thiruvananthapuram, First Published Nov 25, 2018, 1:52 PM IST

 

വൃക്കയിലെ കല്ല്​ പലരെയും അലട്ടുന്ന വേദനാജനകമായ രോഗമാണ്​. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവന്നാൽ ഇൗ വേദനയെ നിങ്ങൾക്ക്​ മറികടക്കാനാകും. വൃക്കയിൽ കല്ലുണ്ടെങ്കിൽ ഭക്ഷണത്തിൽ കരുതൽ വേണം.  

വാഴപ്പിണ്ടി

diet for kidney stone

നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നം പരിഹരിക്കാവുന്നതാണ്. അത്തരത്തിലുളള ഒരു ഭക്ഷണമാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി വൃക്കയിലെ കല്ല് പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. 

വെള്ളം 

diet for kidney stone

ദിവസവും എട്ട്​ മുതൽ പത്ത്​ വരെ ഗ്ലാസ്​ വെള്ളം വിവിധ രൂപത്തിൽ ശരീരത്തിലെത്തുന്നത്​ മൂത്രത്തിന്‍റെ സാന്ദ്രത കുറക്കാനും അതുവഴി ധാതുക്കളിൽ നിന്ന്​ കല്ല്​ രൂപപ്പെടുന്നത്​ ഒഴിവാക്കാനുമാകും.

കാല്‍സ്യം അടങ്ങിയ ഭക്ഷണം 

diet for kidney stone

ഉയർന്ന കാൽസ്യം ഉള്ള രണ്ട്​ ഭക്ഷണം ദിവസവും കഴിക്കുന്നത്​ കാൽസ്യം വഴിയുണ്ടാകാവുന്ന വൃക്കയിലെ കല്ലിനുള്ള സാധ്യത കുറക്കുമെന്നാണ്​ പഠനങ്ങൾ പറയുന്നത്​. കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ്​ പാലിൽ 300മില്ലി ഗ്രാം വരെ കാൽസ്യം അടങ്ങിയിരിക്കും. പാല്‍ ഉല്‍പ്പനങ്ങള്‍ അധികമാകാതിരിക്കാനും ശ്രദ്ധിക്കുക. 

ഇൗ ഭക്ഷണങ്ങൾ ഒഴിവാക്കാം

ഒാക്​സാലിക്​ ആസിഡിന്‍റെ സാന്നിധ്യമുള്ള ചീര, ഗോതമ്പ്​ തവിട്​, പരിപ്പുകൾ, ചായ എന്നിവ ഒഴിവാക്കുന്നത്​ വൃക്കയിലെ കല്ല്​ കുറക്കാൻ സഹായകമാണ്​. വിറ്റാമിൻ സിയെ ശരീരം ഒാക്​സലേറ്റ്​ ചെയ്യുന്നത്​ വൃക്കയിലെ കല്ല്​ രൂപപ്പെടാൻ കാരണമാകാറുണ്ട്​. വിറ്റാമിൻ, ധാതുക്കൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിന്​ മുമ്പ്​ ഡോക്​ടറുമായോ ഭക്ഷണ വിദഗ്​ദരുമായോ ആലോചിക്കുന്നത്​ നന്നായിരിക്കും.  

പഞ്ചസാരയുടെ ഉപ​യോഗം വൃക്കയിൽ കല്ല്​ രൂപപ്പെടാൻ കാരണമാകും. വൃക്കയിൽ കല്ലുള്ളവർ പഞ്ചസാരയും മധുരമുള്ള ഭക്ഷണപദാർഥങ്ങളും ഒഴിവാക്കുക. 

ഇറച്ചി, മുട്ട പോലുള്ള ഭക്ഷണങ്ങൾ മൂത്രത്തിൽ യൂറിക്​ ആസിഡിന്‍റെ അളവ്​ അനിയന്ത്രിതമാക്കും. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ഉപയോഗിച്ചുള്ള ഭക്ഷണപദാർഥങ്ങളും കാൽസ്യം വഴിയുള്ള വൃക്കയിലെ കല്ലിനുള്ള സാധ്യത വർധിപ്പിക്കും. 

 
 

Follow Us:
Download App:
  • android
  • ios