സ്പ്രേ, ഡിയോഡറന്റുകൾ എന്നിവ ഉപയോഗിച്ചാൽ ക്യാൻസർ ഉണ്ടാക്കുമെന്നാണ് പലരും ചിന്തിച്ച് വച്ചിരിക്കുന്നത്. ഡിയോഡറന്റുകൾ ഉപയോഗിക്കുമ്പോൾ സ്തനാർബുദം വരെ ഉണ്ടാകുമെന്ന് പ്രചരിക്കുന്നുണ്ട്. സ്പ്രേ, ഡിയോഡറന്റുകൾ എന്നിവയിൽ അലുമിനിയം അടങ്ങുന്ന ഘടകങ്ങളാണ് ഇതിൽ പ്രധാനമായും ഉള്ളത്. ഇതിലെ അലുമിനിയം വിയർ പ്പുഗ്രന്ധികളുടെ പ്രവർത്തനത്തെ നിയന്ത്രിച്ച് വിയർപ്പിന്റെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്.
സ്പ്രേ, ഡിയോഡറന്റുകൾ എന്നിവ ഉപയോഗിച്ചാൽ ക്യാൻസർ ഉണ്ടാക്കുമെന്നാണ് പലരും ചിന്തിച്ച് വച്ചിരിക്കുന്നത്. ഡിയോഡറന്റുകൾ ഉപയോഗിക്കുമ്പോൾ സ്തനാർബുദം വരെ ഉണ്ടാകുമെന്ന് പ്രചരിക്കുന്നുണ്ട്. കക്ഷത്തിൽ സ്പ്രെ ഉപയോഗിച്ചാൽ ക്യാൻസർ വന്നേക്കുമെന്നും ഡിയോഡറെന്റുകളുടെ ഉപയോഗം അപകടമുണ്ടാക്കുമെന്നും പലരും ചിന്തിച്ച് വച്ചിരിക്കുന്നു.
സ്പ്രെ, പെർഫ്യൂമുകൾ എന്നിവ ഉപയോഗിച്ചാൽ കാൻസ്യർ ഉണ്ടാക്കുന്നതായി പഠനങ്ങൾ ഇതുവരെയും വന്നിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യതയും വിരളമാണ്. വിയർപ്പിന്റെ മണവും അളവും കുറക്കുന്നതിനായി ഉപയോഗിക്കുന്ന ഉത്പന്നമാണ് ഡിയോഡറന്റ്. അത് കക്ഷത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗത്തും ഉപയോഗിക്കുന്നു.
സ്പ്രേ, ഡിയോഡറന്റുകൾ എന്നിവയിൽ അലുമിനിയം അടങ്ങുന്ന ഘടകങ്ങളാണ് ഇതിൽ പ്രധാനമായും ഉള്ളത്. ഇതിലെ അലുമിനിയം വിയർ പ്പുഗ്രന്ധികളുടെ പ്രവർത്തനത്തെ നിയന്ത്രിച്ച് വിയർപ്പിന്റെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇവ ശരീരത്തിനുള്ളിലേയ്ക്ക് ആഗീരണം ചെയ്യപ്പെടാത്തതു കൊണ്ട് ക്യാൻസർ വരാനുള്ള സാധ്യത ഇല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
