കാബേജ് ഒരു 'ബ്രെയിന്‍ ഫുഡ്' ആയിട്ടാണ് ന്യൂട്രീഷനിസ്റ്റുകള്‍ കണക്കാക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന വിറ്റാമിന്‍- കെ, അയൊഡിന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാലാണ് ഇത് 

തോരനും സലാഡുമൊക്കെയായി നമ്മള്‍ എപ്പോഴും കഴിക്കുന്ന പച്ചക്കറിയാണ് കാബേജ്. പച്ചയ്ക്കും വേവിച്ചും കാബേജ് കഴിക്കാവുന്നതാണ്. എന്നാല്‍ പുഴുക്കളെ പേടിച്ച് പച്ചയ്ക്ക് കാബേജ് കഴിക്കുന്നത് ആളുകള്‍ പരമാവധി ഒഴിവാക്കാറുണ്ട്. മാത്രമല്ല, കാബേജ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് പല ആശങ്കകളും വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. 

എന്നാല്‍ കാബേജിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ വെറുതെയാണെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ പൂജ മല്‍ഹോത്ര പറയുന്നത്. 'എല്ലായ്‌പോഴും അത്തരത്തില്‍ താഴ്ന്ന രീതിയിലാണ് കാബേജിനെ പരിഗണിക്കുന്നത്, പക്ഷേ കാബേജിനുള്ള ഗുണങ്ങള്‍ എണ്ണമറ്റതാണ്'- പൂജ പറയുന്നു. 

ആരോഗ്യത്തിന് ഏറ്റവുമധികം ആവശ്യമുള്ള വിറ്റാമിന്‍-സി, വിറ്റാമിന്‍- കെ, മഗ്നീഷ്യം, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാണ് കാബേജിലടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇതില്‍ ഫൈബര്‍ വയര്‍സ്തംഭനത്തെ ചെറുക്കാന്‍ സഹായിക്കും. കൂടാതെ കാബേജിലടങ്ങിയിരിക്കുന്ന പോളിഫിനോളുകള്‍ ക്യാന്‍സറിനെയോ ഹൃദയസംബന്ധമായ അസുഖങ്ങളെയോ പ്രതിരോധിക്കും. ദഹനത്തിനും കാബേജ് ഉത്തമമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. 

എങ്ങനെയാണ് കാബേജ് കാന്‍സറിനെ പ്രതിരോധിക്കുന്നത്...

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ഒന്നായതിനാല്‍ തന്നെ കാബേജ് ഒരു സമീകൃത ഭക്ഷണ പദാര്‍ത്ഥമാണെന്ന് പറയാനാകും. അതായത് കാബേജ് കഴിക്കുന്നതിലൂടെ കൂടുതല്‍ പോഷകങ്ങള്‍ക്കായി കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട സാഹചര്യം ഒഴിവാകുന്നു. മാത്രമല്ല കൊഴുപ്പ് ഒട്ടും അടങ്ങിയിട്ടില്ലാത്തതിനാല്‍ വണ്ണം വയ്ക്കാനുള്ള സാധ്യതയെയും ഇത് ചെറുക്കുന്നു. 

കാബേജ് ഒരു 'ബ്രെയിന്‍ ഫുഡ്' ആയിട്ടാണ് ന്യൂട്രീഷനിസ്റ്റുകള്‍ കണക്കാക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന വിറ്റാമിന്‍- കെ, അയൊഡിന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാലാണ് ഇത്. ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ്, നാഡീ തകരാറുകള്‍ എന്നിവയ്ക്കുള്ള സാധ്യത കാബേജ് കുറയ്ക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 

കാബേജിലടങ്ങിയിരിക്കുന്ന DIM എന്ന കോംപൗണ്ടാണ് കാന്‍സറിനെ ചെറുക്കുന്നത്. ഇവ ഈസ്ട്രജനെ വിഘടിപ്പിക്കുന്നു. കൂടാതെ, പല തരത്തിലുള്ള ആന്റി ഓക്‌സിഡന്റുകളും, ഫൈറ്റോ കെമിക്കലുകളും കോശങ്ങളില്‍ നിന്ന് അവശിഷ്ടങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. അസുഖങ്ങളെ ചെറുക്കുന്നതിന് പുറമെ തൊലിക്ക് മിഴിവേകാനും കാബേജ് ഉത്തമമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.