Asianet News MalayalamAsianet News Malayalam

ജനിച്ചയുടനേ നിരത്തില്‍ തള്ളി പെറ്റമ്മ, പോറ്റമ്മ സ്ഥാനം സ്വയം ഏറ്റെടുത്ത് വളർത്തുനായ

വീട്ടിലെ ഓമനയായ ടീസല്‍ പൂച്ചക്കുഞ്ഞുങ്ങളെ എങ്ങനെ കാണുമെന്ന ആശങ്കയ്ക്ക് അല്‍പ പോലും സ്ഥാനമില്ലെന്ന് ഉറപ്പ് വരുത്തുന്നതായിരുന്നു ടെറിയർ ഇനത്തിലെ നായയുടെ പെരുമാറ്റം

dog become foster mum to abandoned kittens etj
Author
First Published Nov 4, 2023, 11:08 AM IST

സഫോൾക്ക്: നിരത്തില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് പോറ്റമ്മയായി നായ. ലണ്ടനിലെ സഫോള്‍ക്കിലാണ് സംഭവം. ടെറിയര്‍ വിഭാഗത്തിലുള്ള ടീസൽ എന്ന നായയാണ് ആറ് പൂച്ചക്കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്നത്. തെരുവിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പൂച്ചക്കുഞ്ഞുങ്ങളെ ടീസലിന്റെ ഉടമ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

വീട്ടിലെ ഓമനയായ ടീസല്‍ പൂച്ചക്കുഞ്ഞുങ്ങളെ എങ്ങനെ കാണുമെന്ന ആശങ്കയ്ക്ക് അല്‍പ പോലും സ്ഥാനമില്ലെന്ന് ഉറപ്പ് വരുത്തുന്നതായിരുന്നു ടെറിയർ ഇനത്തിലെ നായയുടെ പെരുമാറ്റം. അവശനിലയിലുള്ള പൂച്ചക്കുഞ്ഞുങ്ങൾക്ക് പാലൂട്ടന്‍ ടീസല്‍ തയ്യാറാവുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് മറ്റ് വീടുകളിലേക്ക് വിടാനാവുന്നത് വരെ പൂച്ചകളെ ടീസലും ഉടമ സ്റ്റബ്ലിയും ചേർന്ന് നോക്കുമെന്നാണ് ഇവർ മാധ്യമങ്ങളോട് വിശദമാക്കിയത്. സഫോൾക്കിൽ വളർത്തുമൃഗങ്ങൾക്കായി അഭയകേന്ദ്രം നടത്തുന്ന സ്റ്റബ്ലി. നേരത്തെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മുള്ളന്‍ പന്നികള്‍ക്ക് ടീസൽ പാലൂട്ടിയിരുന്നു.

ഈ ധൈര്യത്തിലാണ് പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടാമോയെന്ന് ഉടമ നായയോട് ആവശ്യപ്പെട്ടത്. പൂച്ചക്കുഞ്ഞുങ്ങളുടെ അമ്മ റോള്‍ നായ സ്വയം സ്വീകരിച്ചിരിക്കുന്നതെന്നാണ് ഉടമ പ്രതികരിക്കുന്നത്. രണ്ട് വയസ് പ്രായമുള്ള നായയാണ് ടീസൽ. പൂച്ചക്കുഞ്ഞുങ്ങൾക്കൊപ്പമാണ് നായ ഉറങ്ങുന്നതെന്നും ആരെങ്കിലും പൂച്ച കുഞ്ഞുങ്ങൾ കിടക്കുന്ന സ്ഥലത്തേക്ക് വന്നാല്‍ ഇവയെ നായ തന്നെ മാറ്റി കിടത്തുമെന്നാണ് സ്റ്റബ്ലി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios