പൊണ്ണത്തടി പലരേയും അലട്ടാറുണ്ട്. ഇതുമൂലം വന്ധ്യതയും വരാം. പൊണ്ണത്തടിയുള്ളവരുടെ അണ്ഡായശയത്തിന്‍റെ സിസ്റ്റുകള്‍ പൊട്ടാതെ വരുമ്പോള്‍ ഇവര്‍ക്ക് വന്ധ്യത വരാന്‍ സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ക്ക് ഒട്ടേറെ ചികിത്സാ രീതികള്‍ ഇന്നുണ്ടെങ്കിലും ബലൂണ്‍ ചികിത്സ ഏറെ ഫലപ്രദമാണ്. അതിനെ കുറിച്ച് ലാപ്പറോസ്കോപ്പിക് ഡോ. ആര്‍ പത്മകുമാര്‍ സംസാരിക്കുന്നതിങ്ങനെ.

പൊണ്ണത്തടി വന്ധ്യതയ്ക്ക് വലിയ കാരണമാകുന്നുണ്ട്. അത്തരക്കാര്‍ക്ക് ഗൈനക്കഗോളജിസ്റ്റ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് പ്രമേഹത്തിനുള്ള മരുന്നാണ്. ഇതുമൂലം വന്ധ്യത മാറാന്‍ പ്രയാസമാണ്. വന്ധ്യതയുടെ പ്രധാന കാരണം പൊണ്ണത്തടി തന്നെയാണ്. അത് മാറ്റാനുള്ള രീതിയാണ് ഇന്‍ട്രഗാസ്ട്രിക് ബലൂണ്‍ ചികിത്സ. 

 എന്‍ഡോസ്‌കോപ്പ് മാര്‍ഗത്തിലൂടെ അതില്‍ 650 എം എല്‍ വരെ വെള്ളം നിറക്കും. വെള്ളം നിറയുമ്പോള്‍ അത് ബോളിന്‍റെ രൂപത്തിലേക്ക് മാറും. അതിലൂടെ ആമാശയത്തില്‍ നമുക്ക് ദോഷം ചെയ്യുന്ന ഹോര്‍മോണിന്‍റെ അളവും കൊഴുപ്പും കുറയ്ക്കാന്‍ സാധിക്കും. 10,15 കിലോ വ്യത്യാസം ആറുമാസത്തിനുള്ളില്‍ ഉണ്ടാകും. മാത്രമല്ല നല്ല ഹോര്‍മോണുകള്‍ ഉണ്ടാകുകയും ചെയ്യും. 

ഇതിലൂടെ ഇന്‍സുലിന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വന്ധ്യത മാറും. വന്ധ്യത മാറിയാല്‍ സാധാരണ ഗതിയില്‍ തന്നെയുള്ള കുഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പൊണ്ണത്തിടി മൂലം വന്ധ്യത നേരിടുന്നവര്‍ക്ക് സന്തോഷകരമായ ഒന്നാണ് ബലൂണ്‍ ചികിത്സ.

ഇത്തരം ഓപ്പറേഷന്‍ കുട്ടികളിലും ഉപയോഗിക്കാറുണ്ട് അവര്‍ക്ക് കീഹോള്‍ ഓപ്പറേഷനിലൂടെ ചെയ്യാന്‍ സാധിക്കില്ല. അത്തരക്കാര്‍ക്കും ഇത് സാധ്യമാണ്. ആറുമാസമോ എട്ടുമാസമോ കഴിയുമ്പോള്‍ ചെറിയ മയക്കത്തിലൂടെ തന്നെ ഈ ബലൂണ്‍ പൊട്ടിച്ച് വെള്ളം മാറ്റി ഈ കുഴല്‍ ഒഴിവാക്കാം. ഓപ്പറേഷന്‍ ഒന്നും ഇല്ലാതെ തന്നെ പൊണ്ണത്തടി മാറ്റാനും മികച്ച ഫലം കിട്ടാനും ബലൂണ്‍ ചികിത്സ നല്ലതാണ്.

ലാപ്പറോസ്കോപ്പിക് സര്‍ജന്‍ ഡോ. ആര്‍ പത്മകുമാര്‍ പറയുന്നതിങ്ങനെ