ഷിഗല്ലേ രോഗത്തെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഡോ. ഷിജി വത്സന്‍ (ആയൂര്‍വേദ്ദ ഡിസ്പെന്‍സറി, വട്ടിയൂര്‍ക്കാവ്) പറയുന്നു.
കുറച്ചുകാലങ്ങളായി കാലവര്ഷം ആരംഭിക്കുന്നത് തന്നെ പല തരത്തിലുളള പകര്ച്ചരോഗങ്ങളുമായാണ്. പ്രത്യേകിച്ചും കേരളത്തില്. ഈ മഴക്കാലത്തും പനിക്കൊപ്പം പുതിയൊരു വയറിളക്ക ബാക്ടീരിയ രോഗം കൂടി എത്തിയിരിക്കുകയാണ് സംസ്ഥാനത്ത്. ഷിഗല്ലേ വയറിളക്കം എന്നാണ് പേര്. ഷിഗല്ലേ രോഗത്തെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തൊക്കെയെന്ന് ഡോ. ഷിജി വത്സന് (ആയൂര്വേദ ഡിസ്പെന്സറി, വട്ടിയൂര്ക്കാവ്) പറയുന്നു.
ഷിഗല്ലേ ബാക്ടീരിയകളാല് ഉണ്ടാകുന്ന രോഗമാണ് ഷിഗല്ലേസിസ് അല്ലെങ്കില് ഷിഗല്ലേ വയറിളക്കം. അണുബാധിതമായ ഭക്ഷണം, ജലം, രോഗി എന്നിവയിലൂടെ ആണ് ഇത് പകരുന്നത്. രോഗിയുടെയോ രോഗവാഹകന്റെയോ മലവിസർജ്യത്താൽ ദുഷിച്ച ജലം എന്നിവയിലൂടെയും രോഗം പകരുന്നു. മഴക്കാലത്ത് ഈ സാധ്യത കൂടുതലാകുന്നു. സാധാരണയായി 5-7 ദിവസം കൊണ്ട് ശമിക്കുന്ന രോഗമാണിത്. അഞ്ച് വയസ്സില് താഴെയുളള കുട്ടികളിലാണ് കൂടുതലായി രോഗം ബാധിക്കുന്നത്.

വയറിളക്കമാണ് പ്രധാന ലക്ഷണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്ദിയുമുണ്ടാവുകയും ചെയ്യുന്നു.
പ്രധാന ലക്ഷണങ്ങള്...
വയറിളക്കം
ഓക്കാനം
ഛര്ദ്ദി
വയര് വേദന
പ്രതിരോധ മാര്ഗങ്ങള്
1.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
2. നന്നായി പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക
3.രോഗബാധിതരായ വ്യക്തിയുമായി നേരിട്ടുളള സമ്പര്ക്കം ഒഴിവാക്കുക
4.കൈ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക പ്രത്യേകിച്ച് ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് കൈ നന്നായി സോപ്പിട്ട് കഴുകുക
5.വ്യക്തി ശുചിത്വം ശരിയായ വിധം പാലിക്കുക
6.രോഗപ്രതിരോധ ശക്തി നിലനിര്ത്തുക
ആയൂര്വേദം എങ്ങനെ ഇടപെടുന്നു?
1. ജ്യൂസ് കൊണ്ടുളള ഉപവാസക്രമം ചെയ്യാം. ജ്യൂസുകള് മാത്രം കുടിച്ചുകൊണ്ടുളള പ്രക്രിയയാണ് ഇത്. അല്ലെങ്കില് എളുപ്പം ദഹിക്കുന്ന ലഘുവായ എരിവും എണ്ണമയം കുറഞ്ഞതുമായ ആഹാരം കഴിക്കുക.
2. ഷഡംഗം കഷായചൂര്ണ്ണവും നറുനണ്ടിയും ചേര്ത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് നല്ലതാണ്
3. കഞ്ഞിയും പയറും ഭക്ഷണത്തില് ഉള്പ്പെടുത്തുക.
4. ഛര്ദ്ദി ഉണ്ടെങ്കില് മലരിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക
