കണ്ണിന്‍റെ കാഴ്ച ശക്തിക്ക് നല്ലതാണ് മുരിങ്ങയില എന്നത് പഴമക്കാര്‍ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം വരെ സ്വിരീകരിച്ച കാര്യമാണ്. എന്നാല്‍ ഇത് മാത്രമാണോ മുരിങ്ങയിലയുടെ ഗുണം. ഇതാ മുരിങ്ങയില കഴിക്കേണ്ട ചില രീതികളും അത് നല്‍കുന്ന ഗുണങ്ങളും

മുരിങ്ങയില അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു വഴറ്റി എടുത്ത ശേഷം സ്ഥിരമായി രാവിലെ കഴിച്ചാല്‍ 
പ്രമേഹ സാധ്യത ഇല്ലാതാക്കാനും, പ്രമേഹ രോഗമുള്ളവര്‍ക്കു രോഗം നിയന്ത്രിക്കാനും ഉപകാരപ്പെടും. 

ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ മുരിങ്ങയില കഴിക്കുന്നതു ഗര്‍ഭത്തില്‍ ഉള്ള കുഞ്ഞിന്‍റെ പോഷണത്തിന് നല്ലതാണ്.

മുരിങ്ങയിലയില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിക്കുന്നതു വിറ്റാമിന്‍ സി ലഭിക്കാന്‍ ഇടയാക്കും. ഇതു പ്രതിരോധശേഷി ഇരട്ടിയാക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും മുരിങ്ങയില ഏറെ സഹായിക്കും.

ദമ്പതികള്‍ തുടര്‍ച്ചയായി മുരിങ്ങയില ഇങ്ങനെ കഴിക്കുന്നത് ലൈംഗിക ശേഷിക്ക് നല്ലതാണ്. 

സ്ത്രീകള്‍ മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതു മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.

രണ്ടു പിടി മുരിങ്ങയില ആവശ്യത്തിന് ഉപ്പും മഞ്ഞളും ചേര്‍ത്ത് ആവിയില്‍ വേവിച്ച എടുത്താണ് ഉപയോഗിക്കേണ്ടത്. രാവിലെ ഭക്ഷണത്തിനു ശേഷം വേണം ഇത് ഉപയോഗിക്കാന്‍.