Asianet News MalayalamAsianet News Malayalam

മഴക്കാലത്ത് വീടിനുള്ളിൽ തുണികൾ ഉണക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

  •  മഴക്കാലത്ത് പലരും തുണി ഉണക്കുന്നത് ഫാനിന്റെ ചുവട്ടിലിട്ടായിരിക്കും .പ​ക്ഷേ പെട്ടെന്ന് ഉണങ്ങി കിട്ടണമെന്നില്ല. മഴക്കാലത്ത് വീടിനകത്ത് തുണി ഉണക്കിയാൽ പല തരത്തിലുള്ള രോ​ഗങ്ങൾ പിടിപ്പെടാം.
drying your washing indoors can pose serious health risk
Author
Trivandrum, First Published Aug 16, 2018, 9:03 AM IST

ഈ മഴക്കാലത്ത് തുണി ഉണങ്ങി കിട്ടാൻ അൽപം ബുദ്ധിമുട്ട് തന്നെയാണ്. മഴക്കാലത്ത് പലരും തുണി ഉണക്കുന്നത് ഫാനിന്റെ ചുവട്ടിലിട്ടായിരിക്കും . പ​ക്ഷേ പെട്ടെന്ന് ഉണങ്ങി കിട്ടണമെന്നില്ല. മഴക്കാലത്ത് വീടിനകത്ത് തുണി ഉണക്കിയാൽ പല തരത്തിലുള്ള രോ​ഗങ്ങൾ പിടിപ്പെടാം. വീടിനകം പലപ്പോഴും വായു സഞ്ചാരം താരതമ്യേന കുറഞ്ഞ ഇടമാണ്. ഇവിടെ നനഞ്ഞ തുണികൾ ഉണക്കുന്നതോടെ  മുറിയിലെ ഈർപ്പം വർദ്ധിക്കുകയേ ചെയ്യുകയുള്ളൂ. 30 ശതമാനം വരെ ഈർപ്പം വർദ്ധിക്കാം. വീടിനകത്ത് തുണി ഉണക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

 1. പ്രതിരോധശേഷിയെ ബാധിക്കും.

വീടിന് അകത്തിട്ട് തുണി ഉണക്കിയാൽ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കും. തുണിയിലെ നനവിന്റെ സാന്നിധ്യം ഈർപ്പം വർദ്ധിച്ച് പൂപ്പൽ ബാധയ്ക്ക് കാരണമാകും. ഇത്തരം പൂപ്പലുകൾ ശ്വസിച്ചാൽ അത് പ്രതിരോധശേഷിയെ ബാധിക്കും. ഇത് ചുമ, അലർജി പോലുള്ള രോഗങ്ങൾക്ക് കാരണമാകും.

2.വിഷമുള്ള പൂപ്പൽ

മുറികളിലെ ഈർപ്പത്തിന്റെ ക്രമാതീതമായ വർദ്ധനവ് വിഷമുള്ള പൂപ്പലുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ടൈലുകളുടെ ഇടയിലുളള ഭാഗം, ഭിത്തി, കട്ടിളയുടെ ഇടകൾ, ജനലിന്റെ അരിക് ഇവിടങ്ങളിലാണ് ഇത്തരം പൂപ്പലുകൾ സാധാരണ കണ്ടുവരുന്നത്. വിഷമയമുള്ള പൂപ്പലുകൾ ശ്വസിക്കുന്നത് അപകടമാണ്. 

3. അലർജിക്ക് കാരണമാകാം

അലർജി ഉള്ളവർ ഒരു കാരണവശാലും വീടിനുള്ളിൽ വസ്ത്രങ്ങൾ ഉണക്കരുത്. അത് പിന്നീട് ആസ്മയായി മാറാൻ സാധ്യതയുണ്ട്. 

4. ദുർ​ഗന്ധം

അടച്ചിട്ട വീടിനുള്ളിൽ നനഞ്ഞ തുണി ഉണക്കുമ്പോൾ അത് ദുർ​ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നു. 

Follow Us:
Download App:
  • android
  • ios