ആംസ്റ്റര്‍ഡാം: കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള ഐ വി എഫ് ചി ചികിത്സയിലെ പിഴവാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്‍റിലെ ചൂടുള്ള വാര്‍ത്ത. ചികില്‍സയിലെ പിഴവുമൂലം 26 സ്ത്രീകള്‍ ഗര്‍ഭം ധരിച്ചതു തെറ്റായ ബീജത്തില്‍ നിന്നാണെന്നു ചികിത്സ കേന്ദ്രത്തിന്‍റെ വെളിപ്പെടുത്തല്‍. 

ഡച്ച് വന്ധ്യത ചികിത്സ കേന്ദ്രത്തിന്‍റെ കുറ്റസമ്മതം, ചികിത്സ തേടിയ 26 പേരില്‍ പലരും കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി കഴിഞ്ഞു. 2015 ഏപ്രിലിനും 2016 നവംബറിനും ഇടയില്‍ ഐവിഎഫ് നടപടിക്രമങ്ങളില്‍ പാകപ്പിഴയുണ്ടായെന്നാണു ചികിത്സകേന്ദ്രം പറയുന്നത്. ഐ വിഫ് ലാബില്‍ വച്ച് കൃത്രീമ അണ്ഡബീജ സങ്കലനം നടത്തുമ്പോള്‍ അച്ഛനമ്മമാരുടെ ബീജം തമ്മില്‍ മാറിപോയതാകാമെന്നാണു ചികിത്സ കേന്ദ്രം പറയുന്നത്. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവല്ല എന്നും ഇവര്‍ പറയുന്നു.

ചികിത്സയ്ക്കു വിധേയരായ പകുതിയിലധികം സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയോ ഗര്‍ഭം ധരിക്കുകയോ ചെയ്തിട്ടുണ്ട്. നിലവില്‍ ചിലരുടെ ഭ്രൂണം മാത്രമാണു സെന്ററില്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ സൂക്ഷിച്ചു വെച്ചവയിലും ഇങ്ങനെ ബീജം മാറിപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നു ചികിത്സ കേന്ദ്രം പറയുന്നു. 
ബീജം അണ്ഡവുമായി സങ്കലനം നടത്തുമ്പോള്‍ ഉപയോഗിച്ച ഉപകരണത്തില്‍ മുമ്പു സംയോജനം നടത്തിയ ആളുടെ ബീജങ്ങള്‍ അടങ്ങിരിക്കാമെന്നും അവ മറ്റു 26 സ്ത്രീകളുടെ അണ്ഡവുമായി കലര്‍ന്നു പോകാന്‍ ഇടയുണ്ട് എന്നും ഇവര്‍ പറയുന്നു. 

അപൂര്‍വമായി ഇത്തരം മാറിപ്പോകലുകള്‍ വാര്‍ത്തയാകാറുണ്ട് എങ്കിലും ഇത്രയേറെ സ്ത്രീകളുടെ വയറ്റില്‍ വളരുന്ന കുഞ്ഞുങ്ങളുടെ പിതൃത്വത്തില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ചികിത്സ പിഴവ് അപൂര്‍വ്വമാണ്.