Asianet News MalayalamAsianet News Malayalam

നേരത്തെ കിടന്നുറങ്ങുന്ന പുരുഷന്‍മാര്‍ കരുതിയിരിക്കുക..!

നേരത്തെ കിടന്നുറങ്ങാനുള്ള പ്രവണത നിങ്ങളിലുണ്ടോ? ഉണ്ടെങ്കിൽ കരുതിയിരിക്കുക, അത്​ ഒരു രോഗ ലക്ഷണമാകാനുള്ള സാധ്യതയുണ്ട്​. ജീവനെടുക്കാൻ കഴിയുന്ന ഹൃദ്രോഗത്തിന്‍റെ സൂചനയാണ്​ പുരുഷൻമാരിലെ നേരത്തെയുള്ള ഉറക്കമെന്നാണ്​ പുതിയ പഠനങ്ങൾ വ്യക്​തമാക്കുന്നത്​. നേരത്തെ ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്​ ഒരു പക്ഷെ ഉയർന്ന രക്​തസമ്മർദം ആയിരിക്കാം.

 

Early Bed Time is a Warning Sign For Men
Author
Thiruvananthapuram, First Published Aug 2, 2018, 1:57 PM IST

നേരത്തെ കിടന്നുറങ്ങാനുള്ള പ്രവണത നിങ്ങളിലുണ്ടോ? ഉണ്ടെങ്കിൽ കരുതിയിരിക്കുക, അത്​ ഒരു രോഗ ലക്ഷണമാകാം​. ഹൃദ്രോഗത്തിന്‍റെ സൂചനയാണ്​ പുരുഷൻമാരിലെ നേരത്തെയുള്ള ഉറക്കമെന്നാണ്​ പുതിയ പഠനങ്ങൾ വ്യക്​തമാക്കുന്നത്​. നേരത്തെ ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്​ ഒരു പക്ഷെ ഉയർന്ന രക്​തസമ്മർദം ആയിരിക്കാം. ജപ്പാനിലെ ഹിരോഷിമ അറ്റോമിക്​ ബേംബ്​ കാഷ്വാലിറ്റി കൗൺസിലി​ലെ ഗവേഷകരാണ്​ ഇത്​ ഹൃദ്രോഗത്തി​ന്‍റെ സൂചന കൂടിയാണെന്ന മുന്നറിയിപ്പ്​ തരുന്നത്​.

പ്രായപൂർത്തിയായ 2400 പേരിലാണ്​ പഠനം നടത്തിയത്​. ആരോഗ്യമുള്ളവരെ അപേക്ഷിച്ച്​ ശരാശരി 18 മിനിറ്റ്​ മു​മ്പെങ്കിലും ഇവർ ബെഡിൽ എത്തുന്നുവെന്നാണ്​ കണ്ടെത്തൽ. ഉയർന്ന രക്​തസമ്മർദം ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്​. പക്ഷാഘാതത്തിനും ഇതുവഴിവെക്കുന്നു. ഇത്തരം ശാരീരക അവസ്​ഥകളിൽ ശരീരം ക്ഷീണിക്കുകയും ഇത്​ അവരെ നേരത്തെ കിടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്ത പ്രശ്​നവും ഇവർ നേരി​ട്ടേക്കാം. നേരത്തെയുള്ള ഉറക്കം ഉയർന്ന രക്​തസമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത്​ ശരീരത്തിലെ ജൈവ ഘടികാരത്തെ പോ​ലും സ്വാധീനിക്കുമെന്നും ഹിരോഷിമ അറ്റോമിക്​ ബോംബ്​ കാഷ്വാലിറ്റി കൗൺസിലിലെ ഗവേഷകൻ നുബുവോ സസാക്കി പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios