Asianet News MalayalamAsianet News Malayalam

തക്കാളി കഴിക്കൂ.. കാൻസറിനെ തടയൂ..!

Eating tomatoes daily can reduce the risk of skin cancer by half in men
Author
First Published Jul 15, 2017, 2:59 PM IST

തക്കാളി കഴിക്കാൻ ഇഷ്ടമല്ലാത്തവർ ഉണ്ടോ?  ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളിക്ക്  ആരും അറിയാത്ത  ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട്. തക്കാളി സ്ഥിരമായി കഴിക്കുന്നവരില്‍ അര്‍ബുദമുണ്ടാവാനുള്ള സാധ്യത കുറവെന്നാണ് പഠനങ്ങൾ പറയുന്നത് . വിറ്റാമിൻ, ധാതുക്കൾ ഇവ രണ്ടും തക്കാളിയെ തക്കാളിയാക്കുന്നു. ഇതിലുള്ള അയൺ, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. പുരുഷൻമാർ തക്കാളി കഴിക്കുന്ന കൊണ്ട് പ്രയോജനം ഏറെയാണ് . അതിൽ പ്രധാനമാണ് തക്കാളി കഴിക്കുന്നത് പുരുഷൻമാരിൽ ത്വക്ക് കാൻസർ സാധ്യത തടയും എന്നുളളത്. ദിവസവും തക്കാളി കഴിക്കുന്നത് ചർമ്മ സംരക്ഷണത്തിന് നല്ലതാണ് അതോടൊപ്പം ത്വക്ക് കാൻസറിനെ ഒരു പരിധി  വരെ ഇത് തടയുകയും ചെയ്യും. 

തക്കാളിയിൽ ലൈകോപിൻ എന്ന രാസസംയുക്തമുണ്ട്. ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് ആണ്. ഈ രാസവസ്തുവാണ് കാൻസറിന്റെ ശത്രു.  ലൈകോപിൻ തന്നെയാണ്  തക്കാളിപ്പഴത്തിന് ചുവപ്പു നിറം നല്‍കുന്നതും. അതുകൊണ്ട് തന്നെ പഴുത്തു ചുവന്ന തക്കാളി കഴിക്കുന്നത് കാൻസറിനെ തടയും. അതേ പോലെ തക്കാളിപ്പഴമോ തക്കാളി സോസോ സ്ഥിരമായി കഴിക്കുന്നവരിൽ പ്രോസ്റ്റേറ്റ് കാൻസർ 30 ശതമാനം കണ്ട് കുറഞ്ഞിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതി​നുപുറമെ ദഹനപ്രശ്​നങ്ങളെ തടയാൻ തക്കാളിക്ക്​ കഴിയും. വ്യക്കയിലെ കല്ല്​ തടയുന്നതിനും മുടി വളർച്ചക്കും തക്കാളി ദിവ്യ ഒൗഷധം പോലെയാണ്​. എല്ലുകളുടെ ബലത്തിന്‌ തക്കാളി നല്ലതാണ്‌. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്‌. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും. ഇത്‌ അസ്ഥികള്‍ പൊട്ടുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും. തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ്‌ സന്തുലിതമായി നിലനിര്‍ത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

തക്കാളി കാഴ്‌ച മെച്ചപ്പെടുത്തും. തക്കാളിയിലെ വിറ്റാമിന്‍ എ ആണ്‌ കാഴ്‌ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്‌. കണ്ണിന്റെ കാഴ്‌ചയെ ബാധിക്കുന്ന മക്കുലാര്‍ ഡീജനറേഷന്‍ പോലുള്ള കാഴ്‌ച വൈകല്യങ്ങള്‍ വരാനുള്ള സാധ്യത തക്കാളി കഴിക്കുന്നതിലൂടെ കുറയുമെന്നാണ്‌ പുതിയ പഠനങ്ങള്‍ പറയുന്നത്‌.

Follow Us:
Download App:
  • android
  • ios