മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം.

ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഡസർട്ടുകളിലുമെല്ലാം മുട്ട ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്​. മുട്ടക്ക്​ പകരം വെക്കാൻ മുട്ടയല്ലാതെ മറ്റൊന്നില്ലെന്ന്​ വ്യക്​തം. മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം.

എന്നാല്‍ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു ടീമിന് പറയാനുളളത് അവര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. ആറ് മാസം മുതല്‍ ഒമ്പത് മാസം വരെ പ്രായമുളള കുഞ്ഞുങ്ങള്‍ക്ക് ദിവസവും ഒരു മുട്ട വീതം നല്‍കുന്നത് അവരില്‍ പെട്ടന്നുളള വളര്‍ച്ചയും ബുദ്ധിവികാസവുമുണ്ടാക്കുമെന്നാണ് പഠനം. കുഞ്ഞുങ്ങളുടെ രക്തം പരിശോധിച്ച് അതിലുളള വിറ്റാമിനുകളുടെയും ധാതു ലവണങ്ങളുടെയും അളവ് പരിശോദിച്ചപ്പോള്‍ മുട്ട കഴിച്ച കുഞ്ഞുങ്ങളുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കൊളൈനും ഡിഎച്ച്എയും കാണപ്പെട്ടു.

മറ്റ് മാംസ ഭക്ഷണങ്ങളെ അപേക്ഷിച്ച് ഫാറ്റി ആസിഡിന്‍റെയും പ്രോട്ടീന്‍. വാഷിങ്ടണ്‍‌ യൂണിവേഴ്സിറ്റിയിലെ ബ്രൗണ്‍ സ്കൂളിലെ ലോറ ലെന്നോട്ടിയുടെ നേതൃത്വത്തില്‍ നടന്ന റിസേര്‍ച്ചിലാണ് ഇത് കണ്ടെത്തിയത്.