താരനെ നശിപ്പിക്കാന്‍ ശേഷിയുള്ള സാലിസിലിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ആസ്‌പിരിന്‍ ഗുളികകള്‍. മുഖക്കുരു മാറ്റാനും സാധിക്കുന്ന ആസ്‌പിരിന്‍, ഷാംപുവിനൊപ്പം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ചാല്‍, താരന്‍ എന്ന പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാനാകുമെന്നാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ത്വക്ക് രോഗ വിദഗ്ദ്ധര്‍ പറയുന്നത്.

താരന്‍ പരിഹരിക്കാന്‍ ആസ്‌പിരിന്‍ ഉപയോഗിക്കേണ്ട വിധം

നിങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന ഷാംപുവിലേക്ക് 2-3 ആസ്‌പിരിന്‍ ഗുളിക പൊടിച്ചെടുത്ത് ചേര്‍ക്കുക. ഇത് തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 5-10 മിനുട്ടിനുശേഷം കഴുകി കളയുക. ഇങ്ങനെ ആഴ്‌ചയില്‍ രണ്ടുദിവസം ചെയ്‌താല്‍ താരന്‍ പരിഹരിക്കാനാകും.