'ഇന്നലെ എന്റെ വിവാഹനിശ്ചയം ആയിരുന്നു. ഒരു ചെറിയ വ്ലോഗ് ചെയ്തിട്ടുണ്ട്. കല്യാണം ഓഗസ്റ്റിൽ ആണ്. വീഡിയോ കാണുക, ഞങ്ങളെ അനുഗ്രഹിക്കുക.'
വ്ലോഗര്‍മാര്‍ ധാരാളമുണ്ട്. എന്നാല്‍ സ്വന്തം വിവാഹ നിശ്ചയം വ്ലോഗ് ആക്കിയൊരാളെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തില്‍ വ്യത്യസ്ഥനായിരിക്കുകയാണ് സുജിത് ഭക്തന്‍ എന്ന വ്ലോഗര്‍. 'ഇന്നലെ എന്റെ വിവാഹനിശ്ചയം ആയിരുന്നു. ഒരു ചെറിയ വ്ലോഗ് ചെയ്തിട്ടുണ്ട്. കല്യാണം ഓഗസ്റ്റിൽ ആണ്. വീഡിയോ കാണുക, ഞങ്ങളെ അനുഗ്രഹിക്കുക', എന്ന കുറിപ്പോടെയാണ് സുജിത് യുടൂബില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
വിവാഹനിശ്ചയത്തിന് ഒരുങ്ങുന്നത് മുതല്‍ ചടങ്ങിലെ ദൃശ്യങ്ങളുമടങ്ങിയതാണ് വീഡിയോ. വിവാഹതീയതി ഇരുവരും ചേര്‍ന്ന് പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
