ഒരു യുവതി അടിപൊളി വസ്‌ത്രമൊക്കെ ധരിച്ച്, സ്വന്തം ചിത്രം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌താല്‍ എന്തൊരു സ്വീകാര്യതയായിരിക്കും. എന്നാല്‍ ആ ചിത്രത്തേക്കാള്‍ ശ്രദ്ധ, അതിനുപിന്നിലെ കാഴ്‌ചകള്‍ക്ക് ലഭിച്ചാലോ? അമേരിക്കയിലെ ന്യൂ ഓര്‍ലീന്‍സ് സ്വദേശിനിയായ അലിസ്സാ എന്ന യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത ഫോട്ടോയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. ഒരു നിശാ പാര്‍ട്ടിക്കായി പുറപ്പെടുന്നതിന് മുമ്പ്, അലിസ്സാ കിടപ്പുമുറിയില്‍വെച്ചാണ് സെല്‍ഫിയെടുത്തത്. എന്നാല്‍ അലിസ്സായുടെ സെല്‍ഫിയേക്കാള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്, അലങ്കോലമായ കിടപ്പുമുറിയിലെ ദൃശ്യങ്ങളാണ്. വസ്‌ത്രങ്ങളും മറ്റു വസ്‌തുക്കളും തറയില്‍ വലിച്ചുവാരിയിട്ട നിലയിലാണ് കാണാനാകുന്നത്. അലിസയുടെ കിടപ്പുമുറിയില്‍ ഒരു എലി സ്വതന്ത്രമായി വിഹരിക്കുന്നത് പോലും ചിത്രത്തില്‍ വ്യക്തമാണ്. 

Scroll to load tweet…
Scroll to load tweet…