കല്ല്യാണ ആലോചനകള്‍ വരുമ്പോള്‍ താല്‍പ്പര്യമില്ലെങ്കില്‍ സ്ഥിരമായി പെണ്‍കുട്ടികള്‍ പറയുന്ന ചില എസ്ക്യൂസുകള്‍ ഉണ്ട്. അവയാണ് ഇന്ത്യടൈംസിന്‍റെ ഒരു ഫോട്ടോ സ്റ്റോറി പറ‍ഞ്ഞ് തരുന്നത് അവ ഏതാണെന്ന് നോക്കാം. ഇവയില്‍ പലതും പലപ്പോഴും അവര്‍ ആത്മാര്‍ത്ഥമായി പറയുന്നത് തന്നെയെന്ന് മനസിലാക്കി രക്ഷിതാക്കള്‍ തങ്ങളുടെ തീരുമാനത്തില്‍ ചില വിട്ടുവീഴ്ചകള്‍ നടത്തണം, ഒരോ വ്യക്തിക്കും അവരുടെതാ അഭിപ്രായങ്ങള്‍ കാണുമല്ലോ. 

ഇതാ സാധാരണമായി പെണ്‍കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍

1.എനിക്ക് കൂടുതല്‍ പഠിക്കണം. 
2.ജോലി കിട്ടിയതിനു ശേഷം മതി വിവാഹം.
3.ഞാന്‍ വിവാഹം കഴിക്കില്ല, അത് എനിക്ക് ഇഷ്ടമല്ല.
4.വണ്ണം കുറച്ചു കഴിഞ്ഞ് മതി വിവാഹം.
5.ആദ്യം പാചകം പഠിക്കട്ടെ... എന്നിട്ടാകാം വിവാഹം. 
6.എന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ല. 
7.മാതാപിതാക്കളെ വിട്ടു പോകുന്നതു ചിന്തിക്കാന്‍ പോലും സാധിക്കില്ല. 
8.അമ്മയുടെ വിവാഹം എത്ര വൈകിയായിരുന്നു, എനിക്കും അത് കഴിഞ്ഞു മതി. 
9.പക്വത വന്നിട്ടു മതി വിവാഹം.
10.സഹോദരന്‍റെ ആദ്യം നടത്തു, അതു കഴിഞ്ഞുമതി എന്‍റെത് 
11. എന്‍റെ സുഹൃത്തുക്കള്‍ ആരും വിവാഹം കഴിച്ചിട്ടില്ല, എനിക്കും അതു കഴിഞ്ഞുമതി.