Asianet News MalayalamAsianet News Malayalam

നെയ് കഴിച്ചാല്‍ വണ്ണം വയ്ക്കുമോ?

വണ്ണം കുറയ്ക്കാനുള്ള ഡയറ്റ് സൂക്ഷിക്കുന്നവര്‍ പലപ്പോഴും നെയ് കഴിക്കാതെ മാറ്റിവയ്ക്കുന്നത് കാണാറുണ്ട്. മുഴുവന്‍ ഫാറ്റായതിനാലാണ് നെയ് കഴിക്കാതിരിക്കുന്നതെന്നാണ് ഇവര്‍ പറയാറ്. യഥാർത്ഥത്തിൽ നെയ് അമിതവണ്ണത്തിന് കാരണമാകുമോ?
 

experts says can ghee cause over weight or not
Author
Trivandrum, First Published Dec 27, 2018, 3:58 PM IST

ഒരുവിധം എല്ലാ വീടുകളിലും എപ്പോഴും നെയ് കാണും. നെയ് ഉപയോഗിക്കാത്ത വീടുകള്‍ തന്നെ വളരെ ചുരുക്കമാണെന്ന് പറയാം. ചോറിന്റെ കൂടെയോ ചപ്പാത്തിയോടൊപ്പമോ പലഹാരങ്ങളില്‍ ചേര്‍ത്തോ ഒക്കെ നമ്മള്‍ നെയ് കഴിക്കാറുണ്ട്. 

എന്നാല്‍ വണ്ണം കുറയ്ക്കാനുള്ള ഡയറ്റ് സൂക്ഷിക്കുന്നവര്‍ പലപ്പോഴും നെയ് കഴിക്കാതെ മാറ്റിവയ്ക്കുന്നത് കാണാറുണ്ട്. മുഴുവന്‍ ഫാറ്റായതിനാലാണ് നെയ് കഴിക്കാതിരിക്കുന്നതെന്നാണ് ഇവര്‍ പറയാറ്. അതേസമയം അല്‍പം കരുതലോടെ കഴിച്ചാല്‍ വണ്ണം കുറയ്ക്കാന്‍ വരെ നെയ് സഹായകമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ദിവസത്തില്‍ രണ്ടോ മൂന്നോ സ്പൂണ്‍ നെയ് കഴിക്കുന്നത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. വീട്ടില്‍ തന്നെയുണ്ടാക്കിയ നെയ് ആണെങ്കില്‍ ഒട്ടും പേടി കൂടാതെ കഴിക്കാമെന്നും ഇവര്‍ പറയുന്നു. അരക്കെട്ടിന് ചുറ്റും അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പിനെ ഒഴിവാക്കാനാണത്രേ നെയ് ഏറ്റവുമധികം സഹായകമാവുക. 

വീട്ടില്‍ തന്നെയുണ്ടാക്കുന്ന നെയ് ആണെങ്കില്‍ അവ 'ഫാറ്റ് സൊല്യുവബിള്‍ ആസിഡു'കളാലും ആരോഗ്യകരമായ 'ഫാറ്റി ആസിഡു'കളാലും സമ്പുഷ്ടമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ രണ്ടും അമിതമായ ശരീരവണ്ണത്തെ ഒഴിവാക്കാന്‍ സഹായകമാണ്. 

കൊഴുപ്പിനെ എരിച്ച് ശരീരത്തിനാവശ്യമായ ഊര്‍ജ്ജമാക്കി മാറ്റുന്ന പ്രക്രിയയെ ത്വരിതപ്പെടുത്താനും നെയ് ഏറെ ഗുണം ചെയ്യും. എങ്കിലും ആദ്യമേ സൂചിപ്പിച്ചത് പോലെ അമിതമായി നെയ് കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂന്ന് സ്പൂണിലധികം നെയ് ദിവസത്തില്‍ കഴിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്ന് ഓര്‍ക്കുക. 

Follow Us:
Download App:
  • android
  • ios